ഹരിപ്പാട്: വിവാഹവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശിനി മഹേശ്വരിക്ക് (36) എതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ നടപടി. ചേർത്തലയിലെ പ്രമുഖ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്തിരുന്ന ഹരിപ്പാട് കുമാരപുരം സ്വദേശിയായ പരാതിക്കാരനുമായി ക്ഷേത്രത്തിൽ വച്ചാണ് യുവതി പരിചയപ്പെടുന്നത്. താൻ വിവാഹബന്ധം വേർപിരിഞ്ഞു കഴിയുകയാണെന്നും ഡാൻസ് ടീച്ചറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച യുവതി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് കൂടുതൽ അടുപ്പം സ്ഥാപിച്ചു. തുടർന്ന് കുടുംബപ്രശ്നങ്ങൾ കാരണം താൻ വാടകയ്ക്കാണ് താമസിക്കുന്നതെന്നും കാലിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും പറഞ്ഞ് യുവതി പരാതിക്കാരനിൽ നിന്നു പലതവണയായി പണം കടം വാങ്ങി. പിന്നീട്, തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ…
Read MoreDay: June 10, 2026
ഇഡ്ഡലി പരീക്ഷണ പോസ്റ്റുകൾകളെ ട്രോളി തരൂരും, ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഇഡ്ഡലിയെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പരീക്ഷണങ്ങൾക്ക് പിന്നാലെ കൂടിയിരിക്കുകയാണ് കോൺഗ്രസ് എം.പി ശശി തരൂർ. ഭക്ഷണത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റുകളിൽ ഇടപെടുകയും അതിന് തമാശരൂപേണയുള്ള തന്റേതായ മറുപടികൾ നല്‍കുകയും ചെയ്യുന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു പതിവായി മാറിയിരിക്കുകയാണ്.ശശി തരൂരിന്റെ ഇഡ്ഡലി പ്രേമത്തെയും അദ്ദേഹത്തിന്റെ രസകരമായ പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏറ്റവും ഒടുവിലായി എക്സിൽ ഒരു ഉപയോക്താവ് ഇഡ്ഡലി മുറിച്ച് ത്രികോണാകൃതിയിലാക്കിയ ചിത്രം പങ്കുവെച്ചതാണ് തരൂരിനെ ചൊടിപ്പിച്ചത്. ബ്രെഡ് സ്ലൈസ് ചെയ്തതുപോലെ ഇഡ്ഡലി മുറിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച ഉപയോക്താവിന്, ഒരു സോഫ്റ്റ്വെയർ എൻജിനീയർ അടുക്കളയിൽ കയറിയാൽ ഡാറ്റ പാർട്ടീഷൻ ചെയ്യാൻ ശ്രമിക്കുന്നതുപോലെയാണ് ഇതെന്നാണ് തരൂർ മറുപടി നൽകിയത്. ‘ഇതിനെ ‘ഇഡ്-സ്ലൈസ്’ എന്നല്ല, ‘ഇഡ്ഡലി’ എന്നാണ് വിളിക്കുന്നത്. ആരും ഇഡ്ഡലി ഇങ്ങനെ കഴിക്കാറില്ല. ഒരുപക്ഷേ ഇറ്റലിക്കാർ ഇതിനെ പിസ്സ എന്ന് തെറ്റിദ്ധരിക്കുമായിരിക്കും. പക്ഷേ പിസ്സയുടെ മേൽ സാമ്പാർ ഒഴിക്കാൻ ശ്രമിക്കരുത്’…
Read Moreപ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലുകൾ കൊഴിഞ്ഞു പോകുംഎന്ന ചിന്തയക്ക് മാറ്റം വന്നു തുടങ്ങി. പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം. ദന്താരോഗ്യപ്രശ്നങ്ങൾമോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്,…
Read Moreതിരിച്ചടിച്ച് ഇറാൻ; അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം
ടെഹ്റാൻ: ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലായുള്ള അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ബഹ്റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി…
Read Moreകൊതുകിൻകൂട്ടം പാഞ്ഞെത്തുന്ന രംഗം, ഹൊറർ സിനിമയെ വെല്ലുന്ന കാഴ്ച; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
മോസ്കോ: കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ , എന്നാൽ ഒരു ചുഴലിക്കാറ്റ് പോലെ ലക്ഷക്കണക്കിന് കൊതുകുകൾ നേർക്കുനേർ വരുന്നതിനെപ്പറ്റി സങ്കൽപ്പിക്കാനാകുമോ? അത്തരത്തിലൊരു അപൂർവ്വ സംഭവമാണ് റഷ്യയിലെ ബുറിയേഷ്യ മേഖലയിൽ നടന്നത്. പ്രശസ്തമായ ഷുച്ചി തടാകക്കരയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കൊതുകുകൾ പാഞ്ഞടുത്തത്. അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി തടാകക്കരയിലെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയതായിരുന്നു വിനോദസഞ്ചാരികൾ. അപ്രതീക്ഷിതമായി അവിടമാകെ ലക്ഷക്കണക്കിന് കൊതുകുകൾ ഇരച്ചെത്തുകയായിരുന്നു. കാർമേഘത്താൽ അന്തരീക്ഷം ഇരുളുന്നതുപോലെ നിമിഷങ്ങൾക്കകം കൊതുകുകളുടെ കൂട്ടത്താൽ പ്രദേശമാകെ മൂടി. ഒരുനിമിഷം പോലും അവിടെ നിൽക്കാനാകാത്തവിധം പ്രാണികൾ ആക്രമിക്കാൻ തുടങ്ങിയതോടെ സഞ്ചാരികൾ പ്രാണരക്ഷാർത്ഥം അതിവേഗം അവരവരുടെ വാഹനങ്ങളിൽ അഭയം തേടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വർഷം കൊതുകുശല്യം രൂക്ഷമാണെങ്കിലും ഇത്രയും ഭയാനകമായി കാഴ്ച ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. ഹൊറർ സിനിമയെ അനുസ്മരിക്കുന്നതാണ് കാഴ്ചയെന്നും പലരും അഭിപ്രായപ്പെട്ടു. റഷ്യയിലെ കാലാവസ്ഥാ വ്യതിയാനമാണ്…
Read Moreസ്കോട്ലൻഡിലെ സ്വപ്ന ദ്വീപ് ലേലത്തിലേക്ക്; പ്രവാസികൾക്കും സുവർണാവസരം
ലണ്ടൻ: സ്കോട്ലൻഡിൽ ഒരു സാധാരണ വീടിന്റെ വിലയ്ക്ക് സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ സുവർണാവസരം. അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട, പ്രകൃതിരമണീയമായ “മുള്ളഗ്രാഹ് ദ്വീപ്’ (Mullagrach Island) അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ “സാവിൽസ്’ വഴി ലേലത്തിനൊരുങ്ങുന്നു. ട്രാഫിക് ബ്ലോക്കോ നഗരതിരക്കുകളോ അയൽക്കാരുടെ ശല്യമോ ഇല്ലാതെ, ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കും പ്രവാസികൾക്കും ഈ ലേലം വലിയൊരു അവസരമാണ് തുറന്നുനൽകുന്നത്. ഏകദേശം 90 ഏക്കറോളം (36 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദ്വീപിന്റെ അടിസ്ഥാന ലേല വിലയായി നിശ്ചയിച്ചിരിക്കുന്നത് 4,05,000 യൂറോയാണ് (ഏകദേശം 3.6 കോടി ഇന്ത്യൻ രൂപ). യുകെയിലെയും യൂറോപ്പിലെയും പല പ്രധാന നഗരങ്ങളിലെയും ഒരു സാധാരണ വീടിന്റെ വിലയേക്കാൾ കുറവാണ് ഈ പ്രകൃതിദത്ത ദ്വീപിന്റെ വിലയെന്നത് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്നുണ്ട്. ലണ്ടൻ സ്വദേശിയായ ഒരു അഭിഭാഷകനും ഭാര്യയും ചേർന്ന് 2006-ൽ വാങ്ങിയ ഈ ദ്വീപ്, ഇവിടുത്തെ…
Read Moreഅഫ്ഗാനിൽ പാക് വ്യോമാക്രമണം; കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്. അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു. അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Read Moreവീണ്ടും സിനിമയില്‍ അഭിനയിക്കണം; നഷ്ടപ്പെടുത്തിയത് വമ്പൻ സിനിമകളെന്ന് ശിൽപ ഷെട്ടി
തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. മക്കളായ സമിഷയും വിയാനും എന്നെ ഇതുവരെ വലിയ സ്ക്രീനില്‍ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. എന്റെ മകന് എന്റെ സുഖീ എന്ന ചിത്രം 2023ല്‍ വലിയ സ്ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അതൊരു പ്രിവ്യൂ തിയറ്ററില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുമ്പ് വന്ന ഒട്ടേറെ അവസരങ്ങള്‍ ഞാന്‍ മനഃപൂര്‍വം നോ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. അതിന് കാരണങ്ങള്‍ പലതാണ്. -ശില്പ ഷെട്ടി
Read Moreഒച്ചയുണ്ടാക്കി രക്ഷപെടേണ്ട അവസ്ഥ; ദുബായിലെ ദുരനുഭവം പറഞ്ഞ് രഞ്ജിനി
ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തുക്കളുടെ ഫ്ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. ഒരു സ്പോണ്സര്ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു. ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. ശേഷം അയാള്‍ പറഞ്ഞു ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു. വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്കണ്ഫര്ട്ടബിളാകാന് തുടങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്. അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍…
Read Moreസീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസായി
മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. തക തക താനെ… എന്ന് തുടങ്ങുന്ന ഗാനം ഒരു ചിത്രകഥപോലെയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പ്രേക്ഷകരെ ഏറെ അമ്പരിപ്പിക്കുന്നതും രസകരമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഈ ഗാനത്തിലൂടെ വ്യക്തമാണ്. ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്.ചിത്രം ഈമാസം തിയറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം,…
Read More