അ​വ​സാ​ന മി​നി​റ്റി​ൽ ചെ​ന്നൈ​യി​നെ സ​മ​നി​ല​യി​ൽ കുരുക്കി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: അ​വ​സാ​ന മി​നി​റ്റ് ഗോ​ളി​ൽ ഐ​എ​സ്എ​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ഡ​ൽ​ഹി ഡൈ​ന​മോ​സ് സ​മ​നി​ല​യി​ൽ ത​ള​ച്ചു. ര​ണ്ടു ഗോ​ൾ വീ​ത​മ​ടി​ച്ചാ​ണ് ഇ​രു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​ത്. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം ര​ണ്ടു ഗോ​ൾ വ​ഴ​ങ്ങി​യ ഡ​ൽ​ഹി​യാ​ണ്, അ​വ​സാ​ന മി​നി​റ്റ് ഗോ​ളി​ലൂ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.

24-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് ഗെ​യ്തി​യി​ലൂ​ടെ ഡ​ൽ​ഹി​യാ​ണ് ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഈ ​സീ​സ​ണി​ലെ ടീ​മി​ന്‍റെ ഗോ​ള​ടി​യ​ന്ത്ര​മാ​യ ജെ​ജെ ലാ​ൽ​പെ​ഖു​ല​യി​ലൂ​ടെ ചെ​ന്നൈ​യി​ൻ സ​മ​നി​ല നേ​ടി. മാ​ത്ര​മ​ല്ല, ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ജെ​ജെ​യി​ലൂ​ടെ​ത​ന്നെ ചെ​ന്നൈ​യി​ൻ ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. മ​ത്സ​രം ചെ​ന്നൈ​യി​ന്‍റെ വി​ജ​യ​ത്തി​ൽ അ​വ​സാ​നി​ക്കാ​നി​രി​ക്കെ 90-ാം മി​നി​റ്റി​ൽ ഡ​ൽ​ഹി സ​മ​നി​ല വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗു​യോ​ണ്‍ ഫെ​ർ​ണാ​ണ്ട​സാ​യി​രു​ന്നു ഇ​ക്കു​റി സ്കോ​റ​ർ.

മ​ത്സ​രം സ​മ​നി​ല​യി​ലാ​യെ​ങ്കി​ലും ഒ​ന്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 17 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ് ചെ​ന്നൈ​യി​ൻ. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു നാ​ലു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഡ​ൽ​ഹി അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Related posts