ആ പഴയരീതി തന്നെ മതി;  ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ  ശനി, ഞായർ മാത്രമാക്കിയതു  ദുരിതമായെന്ന് അധ്യാപകർ

കോ​ട്ട​യം: ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ന​ട​ത്തു​ന്ന​ത‌് അ​ധ്യാ​പ​ക​ർ​ക്കും ഗ​വ​ണ്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണെ​ന്നു പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം.

ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ സ​ന്പ്ര​ദാ​യം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രും. ചി​ല താ​ലൂ​ക്കു​ക​ളി​ലും ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​തെ​വ​രു​ന്ന​തു നി​ര​വ​ധി പേ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.
അ​ധ്യാ​പ​ക​ർ​ക്കും ഗ​വ​ണ്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചു പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്ത​ണ​മെ​ന്നു കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കു പി​എ​സ്‌​സി ചെ​യ​ർ​മാ​നും നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കെ. ​ഷ​ഫീ​ർ, സാ​ലു​മോ​ൻ സി. ​കു​ര്യ​ൻ, കെ.​ജി. തോ​മ​സ്, സാ​ബു കു​ര്യ​ൻ, ബി​ൽ​സ​ണ്‍ ത​ര്യ​ൻ, എ​ബ്ര​ഹാം ബെ​ഞ്ച​മി​ൻ, എ.​വി. മാ​ധ​വ​ൻ​കു​ഞ്ഞ്, ബെ​ൽ​ബി അ​ഗ​സ്റ്റി​ൻ, ടോം ​ജോ​ണ്‍, ചാ​ൾ​സ് അ​ല​ക്സ്, പി.​ജെ. തോ​മ​സ്, രാ​ജേ​ഷ് മാ​ത്യു, എം. ​ര​ശ്മി, ലി​സി സ​ക്ക​റി​യാ​സ്, ലി​നി അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts