ദിലീപിനെ ജയിലില്‍ കാണാന്‍ പോയത് മദ്യപിച്ചിട്ട്, കുടിച്ചത് മറ്റാരു അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസും വച്ചു, എന്നെ വിളിച്ച് പലരും ചീത്ത പറഞ്ഞു, അതൊന്നും ഒരു പ്രശ്‌നവുമല്ല, ധര്‍മജന്‍ തുറന്നുപറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ജയിലില്‍ കിടന്ന ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ കാണാന്‍ പോയത് മദ്യപിച്ചിട്ടാണെന്ന വെളിപ്പെടുത്തലുമായി ധര്‍മജന്‍ ബോള്‍ഗാട്ടി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ അന്നത്തെ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്-ധര്‍മജന്‍ പറയുന്നു.

ജയില്‍ പരിസരത്ത് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-ധര്‍മജന്‍ പറയുന്നു. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’ട്രോളന്മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ നയം വ്യക്തമാക്കുന്നു.

Related posts