ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീമിനൊപ്പം ധോ​ണി​യും

 

മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. നാല് വർഷത്തിനുശേഷം ആ​ർ. അ​ശ്വി​ൻ ട്വന്‍റി-20 ടീ​മി​ൽ തി​രി​ച്ചെ​ത്തി. യു​സ്‌വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ബി​സി​സി​ഐ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഹി​ത് ശ​ർ​മ​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. കെ.​എ​ൽ. രാ​ഹു​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, ഇ​ഷാ​ൻ കി​ഷ​ൻ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, രാ​ഹു​ൽ ഛാഹ​ർ, ര​വി​ച​ന്ദ്ര അ​ശ്വി​ൻ, അ​ക്സ​ർ പ​ട്ടേ​ൽ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​നേ​ടി.

ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​യും ടീ​മി​നൊ​പ്പ​മു​ണ്ടാ​കും. ഉ​പ​ദേ​ഷ്ടാ​വാ​യാണ് ധോ​ണി ടീ​മി​നൊ​പ്പ​മു​ണ്ടാ​കു​ക​യെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ​റ​ഞ്ഞു.

Related posts

Leave a Comment