ആ​ടി​യും പാ​ടി​യും പ്ര​കൃ​തി​യെ അ​റി​ഞ്ഞും കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ച്ചും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ

കാ​യം​കു​ളം: കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ച്ച് കാ​യ​ലോ​ര​ത്തെ മ​ത്സ്യ​ക​ന്യ​ക​ക്ക് സ​മീ​പം ആ​ടി​യും പാ​ടി​യും പ്ര​കൃ​തി​യെ അ​റി​ഞ്ഞും ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ഒ​ത്തു​കൂ​ട​ൽ.

സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ഫ​ല്യം 2020 എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ കാ​യം​കു​ളം കാ​യ​ലോ​ര​ത്തും ഡി​ടി​പി​സി സെ​ന്‍റ​റി​ലു​മാ​ണ് ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന 50 കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന​ത്.

സ്കൂ​ളു​ക​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് ഏ​റെ​യും. അ​വ​ർ​ക്ക് കാ​യ​ലും ക​ട​ലും ക​ണ്ട് പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നാ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കാ​യി മാ​സ്റ്റ​ർ ആ​ദി​ത്യ സു​രേ​ഷി​ന്‍റെ സം​ഗീ​ത വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ന​ട​ന്ന സ്നേ​ഹ​സം​ഗ​മം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ ആ​ർ. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ബാ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​കൃ​ഷ്ണ​കു​മാ​ർ, മു​ൻ ബി​പി​ഒ മാ​രാ​യ പി. ​സീ​ന​ത്ത്, ന​സീ​മ, രാ​ജീ​വ് ക​ണ്ട​ല്ലൂ​ർ, സു​ധീ​ർ​ഖാ​ൻ റാ​വു​ത്ത​ർ, സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ മു​നീ​ർ, റാ​ഫി ജോ​സ​ഫ്, ഷാ​ന​വാ​സ് ആ​യാ​പ​റ​ന്പ്, ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ർ ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment