വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്ക​രു​തേ; എ​സി റോ​ഡി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

രാമ​ങ്ക​രി: എ​സി റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷനു​ക​ളി​ൽ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.പ്ര​ധാ​ന ജം​ഗ്്ഷ​നു​ക​ളാ​യ കൈ​ന​ക​രി പ​ണ്ടാ​ര​ക്ക​ളം, പൂ​പ്പ​ള്ളി, നെ​ടു​മു​ടി, മ​ങ്കൊ​ന്പ്, പ​ള്ളി​ക്കു​ട്ടു​മ്മ, രാ​മ​ങ്ക​രി തു​ട​ങ്ങി​യ നാ​ലുംകൂ​ടി​യ ക​വ​ല​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും പ​ഴ​യ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല.

ഇ​തോ​ടെ മ​റ്റു റോ​ഡു​ക​ളി​ൽ നി​ന്ന് ഏ​ത് വാ​ഹ​ന​ത്തി​നും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​സി റോ​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​വാ​നും,തി​രി​ഞ്ഞു​പോ​കു​വാ​നും സാ​ധി​ക്കു​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പോ​ലി​യു​ന്ന​തി​നുപോ​ലും കാ​ര​ണ​മാ​കു​ന്നു.

റോ​ഡി​ൽ രാ​ത്രി വെ​ളി​ച്ചം ല​ഭി​ക്കു​വാ​നാ​യി ആ​വി​ഷ്കരി​ച്ച ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ കു​റ്റാ​ക്കൂരി​രി​ട്ടി​ൽ മ​റ​യു​ന്ന റോ​ഡി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ധാ​ന അ​പ​ക​ട ജം​ഗ്ഷനു​ക​ളൊ​ന്നു​പോ​ലും മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല.

ഓ​രോ ദി​വ​സ​വും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി നി​ർ​മിച്ച കി​ട​ങ്ങ​റ-​മു​ട്ടാ​ർ പാ​ല​ത്തി​ൽ മാ​ത്ര​മാ​ണ് പേ​രി​നെങ്കി​ലും ഇ​പ്പോ​ൾ സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment