നായയുടെ ആക്രമണം; പന്ത്രണ്ടുകാരിക്ക് പേ​​​​വി​​​​​ഷ​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ; മാരകമായത് മുഖത്തേറ്റ കടിയെന്ന് ഡോക്ടർമാർ


പ​​​ത്ത​​​നം​​​തി​​​ട്ട: നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പ​​​ന്ത്ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ മു​​​​​ഖ​​​​​ത്തേ​​​​​റ്റ ക​​​​​ടി​​​​​യാ​​​​​ണ് മാ​​​​​ര​​​​​ക​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ നി​​​​​ഗ​​​​​മ​​​​​നം.

കു​​​​​ത്തി​​​​​വ​​​​​യ്പു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടും കു​​​​​ട്ടി​​​​​യി​​​​​ൽ പേ​​​​വി​​​​​ഷ​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ ഇ​​​​​തു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

കു​​​​​ട്ടി​​​​​യു​​​​​ടെ ഉ​​​​​മി​​​​​നീ​​​​​ർ, ക​​​​​ണ്ണു​​​​​നീ​​​​​ർ, ന​​​​​ട്ടെ​​​​​ല്ലി​​​​​ൽ​​​​​നി​​​​​ന്നു ശ്ര​​​​വം എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഡോ. ​​​​​ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് പ​​​​​റ​​​​​ഞ്ഞു.

ത്വ​​​​​ക്‌​​​​​രോ​​​​​ഗ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി ക​​​​​ഴു​​​​​ത്തി​​​​​ന്‍റെ പി​​​​​ൻ​​​​​ഭാ​​​​​ഗ​​​​​ത്തെ സാ​​​​ന്പി​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചു തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, പൂ​​​​​ന വൈ​​​​​റോ​​​​​ള​​​​​ജി ലാ​​​​​ബു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തു.

വാ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു നു​​​​​ര​​​​​യും പ​​​​​ത​​​​​യും വ​​​​​ന്നു പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ കാ​​​​​ണി​​​​​ച്ച​​​​​തി​​​​​നാ​​​​​ലാ​​​​​ണ് സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ൾ ലാ​​​​​ബു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച​​​​​ത്.

നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​ർ ഇ​​​​​ട​​​​​വി​​​​​ട്ടു​​​​​ള്ള പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളും ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഡോ. ​​​​​ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട മൈ​​​​​ല​​​​​പ്ര എ​​​​​സ്എ​​​​​ച്ച് സ്കൂ​​​​​ളി​​​​​ലെ ഏ​​​​​ഴാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യാ​​​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള അ​​​​​ഭി​​​​​രാ​​​​​മി.

സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ കാ​​​​​ശി​​​​​നാ​​​​​ഥ​​​​​ൻ ഇ​​​​​തേ സ്കൂ​​​​​ളി​​​​​ലെ ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​ണ്. വി​​​​​ദേ​​​​​ശ​​​​​ത്ത് ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ​​​​​നാ​​​​​യ ഹ​​​​​രീ​​​​​ഷ് ക​​​​​ഴി​​​​​ഞ്ഞ 12നാ​​​​​ണ് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

Related posts

Leave a Comment