തെ​രു​വുനാ​യ ആ​ക്ര​മ​ണത്തിൽ വൃ​ദ്ധ​യ്ക്കും മൂ​ന്ന​ര വ​യ​സു​കാ​രി​ക്കും പ​രി​ക്ക്

തൃ​ശൂ​ർ: പു​തു​ക്കാ​ട് പ​റ​പ്പൂ​ക്ക​ര​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ വൃ​ദ്ധ​യ്ക്കും മൂ​ന്ന​ര വ​യ​സു​കാ​രി​ക്കും പ​രി​ക്കേ​റ്റു. വൃ​ദ്ധ​യു​ടെ മൂ​ക്കും ചെ​വി​യും ക​ഴു​ത്തി​ലെ ഞ​ര​ന്പും നാ​യ ക​ടി​ച്ചെ​ടു​ത്തു. ത​ട്ടാ​പ​റ​ന്പി​ൽ ശാ​ര​ദ(73), തൃ​ശൂ​ർ പ​ല്ലി​ശേ​രി മ​ഹേ​ഷി​ന്‍റെ മ​ക​ൾ ശി​വ​ഗം​ഗ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശാ​ര​ദ​യു​ടെ ക​ഴു​ത്തി​ലും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​കാ​ലു​ക​ൾ​ക്കും സ്വാ​ധീ​ന​മി​ല്ലാ​ത്ത ശാ​ര​ദ​യെ വീ​ടി​ന​ക​ത്തു​വ​ച്ചാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ര​ക്തം വാ​ർ​ന്ന് അ​വ​ശ​യാ​യി കി​ട​ന്നി​രു​ന്ന ശാ​ര​ദ​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ നാ​യ ആ​ക്ര​മി​ച്ച​ത്. കൈ​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts