മൂന്നാം ക്ലാസുകാരിയേ കൂട്ടംചേർന്നെത്തിയ നായ്ക്കൾ കടിച്ചുകീറി; ഓടിയെത്തി രക്ഷിച്ച് അമ്മ; ഗുരുതരമായി പരിക്കേറ്റ കുട്ടി  ആശുപത്രിയിൽ

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജാ​ൻ​വിയെയാണ് തെ​രു​വ് നാ​യ​ക​ൾ കൂട്ടംചേർന്ന് ആ​ക്ര​മി​ച്ച​ത്.

കു​ട്ടി​യു​ടെ കാ​ലി​ലും ത​ല​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മാ​താ​വ് ഓ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​ഫ് ഇ​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കും

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ 11 വ​യ​സു​കാ​ര​ൻ നി​ഹാ​ൽ നൗ​ഷാ​ദി​നെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടു​ന്ന​ത് ഊ​ർ​ജി​ത​മാ​ക്കും എ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment