നായ സ്‌നേഹികളെ നിങ്ങള്‍ക്കറിയുമോ ഈ മനുഷ്യന്‍ ഇങ്ങനെ ആയതെങ്ങനെയെന്ന്, തെരുവുനായ്ക്കള്‍ കടിച്ചുകീറിയത് അലോഷ്യസിന്റെ മുഖം മാത്രമല്ല, ജീവിതവും

aloshuyഎട്ടുവര്‍ഷം മുമ്പത്തെ ദുരന്തത്തിന്റെ പിടിയില്‍നിന്നു പനയന്‍ അലോഷ്യസ് ഇനിയും മോചിതനായിട്ടില്ല. കൂലിവേല ചെയ്തു ജീവിക്കാനാകാതെയും പൊതുസമൂഹത്തിനു മുന്നില്‍ ഇറങ്ങാന്‍ കഴിയാതെയും മരിച്ചു ജീവിക്കുകയാണ് ഈ 68കാരന്‍. 2008 നവംബറില്‍ കൂലിപ്പണി കഴിഞ്ഞു കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ വീട്ടിലേക്കു മടങ്ങവേയാണു ക്ഷീണം കാരണം റോഡരികിലെ കടവരാന്തയില്‍ അല്പനേരം കിടന്നത്. കൂട്ടം ചേര്‍ന്നുവന്ന തെരുവുനായ്ക്കൂട്ടം അലോഷ്യസിന്റെ ചുണ്ടുകളും മൂക്ക്, ചെവി, തുടങ്ങി മുഖം ഏതാണ്ടു പൂര്‍ണമായി കടിച്ചെടുത്തു. രക്തംവാര്‍ന്ന് ഏറെനേരം അബോധാവസ്ഥയില്‍ കിടന്ന അലോഷ്യസിനെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയിലെത്തിച്ചത്.

ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞു. കാഴ്ചയില്‍ ഭീകരമായ മുഖഭാവമുള്ള അലോഷ്യസിനു കുടുംബം തന്നെ നഷ്ടമായി. മൂക്കിന്റെ സ്ഥാനത്തു രണ്ടു ദ്വാരങ്ങള്‍ മാത്രം. ദാഹിച്ചാല്‍ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥ. മുഖംമൂടി ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയില്ല. പുത്തൂര്‍കുന്നിലെ വീട്ടില്‍ അന്യരുടെ ദയയിലാണ് അലോഷ്യസിന്റെ ജീവിതം. തെരുവുനായ്ക്കള്‍ കേരളത്തില്‍ പലേടത്തും ഭീതിവിതയ്ക്കുമ്പോള്‍ തെരുവുനായ ആക്രമണത്തില്‍ മുഖത്തോടൊപ്പം കുടുംബവും ജീവിതവും നഷ്ടമായ വയോധികന്‍ പൊതുസമൂഹത്തിനു മുന്നില്‍ ചോദ്യച്ചിഹ്നമാവുകയാണ്.

Related posts