മഴക്കാലങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മാത്രം പുറത്തുപോകുക; ഇ​ടി​മി​ന്ന​ലി​ൽ ഫ്രി​ഡ്ജ്  പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു നാശനഷ്ടം

വി​ഴി​ഞ്ഞം: ഇ​ടി​മി​ന്ന​ലി​ൽ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​ പി​ടി​ച്ചു. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​ത്തി​ൽ പ്ര​മാ​ണ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി രേ​ഖ​ക​ൾ ക​ത്തി ന​ശി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ണ്ടാ​ര വി​ളാ​കം ഉ​ത്രം ഹൗ​സി​ൽ രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം​രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ലെ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യി​രു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സ​മീ​പ വാ​സി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചൂ​ട് കാ​ര​ണം ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​വും സ​മീ​പ​ത്തെ അ​ല​മാ​ര​യി​ൽ വെ​ച്ചി​രു​ന്ന ഇ​രു​പ​തി​ര​ണ്ടാ​യി​രം രൂ​പ, സ്വ​ർ​ണം, പ്ര​മാ​ണ​ങ്ങ​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ​യും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗം ഭാ​ഗി​ക​മാ​യി ന​ശി​ച്ചു.

Related posts