ഡിആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ര​ണ്ട് പ്ര​തി​ക​ള്‍ മാ​ത്രം, തെ​ളി​വെ​ടു​പ്പ് കഴിഞ്ഞു


കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ ഡിആ​ര്‍ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ മാ​ത്രം.​ മു​ഖ്യ​പ്ര​തി​യാ​യി കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ക്കം കു​മ​ര​നെ​ല്ലൂ​ര്‍ പ​യ​നി​ങ്ങ​ല്‍ നി​സാ​ര്‍, ഇനിയും പി​ടി​യിലാകാനുള്ള അ​രീ​ക്കോ​ട് ഊ​ര്‍​ങ്ങാ​ട്ടി​രി ഫ​സ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.​

എ​ന്നാ​ല്‍ സ്വ​ര്‍​ണ​ത്ത​ക്ക​ട​ത്തു​മാ​യി ഡിആ​ര്‍ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ ഇ​രു​വ​രും നാ​ലു വി​മാ​ന​ത്താ​വ​ള ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും ഉ​ള്‍​പ്പ​ടെ ആ​റ് പേ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​ത്.

കൊ​ണ്ടോ​ട്ടി സിഐ കെ.​എം.​ബി​ജു​വി​നന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് അ​ന്വേ​ഷണം. ​നി​ല​വി​ല്‍ പി​ടി​യി​ലാ​യ നി​സാ​റി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ടി​വാ​രം ജം​ഗ്ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.​

പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി മാ​ത്രം കോ​ട​തി​യി​ല്‍ നി​ന്ന് ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു.​തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തേ​ടെ മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.​

Related posts

Leave a Comment