​ഭര്‍​ത്താ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്ക​വേ യു​വ​തി ദു​ബാ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബാ​യ്: ഭ​ര്‍​ത്താ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ദു​ബാ​യി​ല്‍ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ഫ് ഫ​യ​ര്‍ മി​ഡി​ലീ​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ കോ​ര്‍​ഡി​നേ​റ്റ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി നേ​ഹ പ​ത്മ​യാ​ണ് (42) ബ​ര്‍​ദു​ബൈ​യി​ല്‍ റോ​ഡി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ ബ​ര്‍​ദു​ബൈ​യി​ല്‍ ഷോ​പ്പിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു. റോ​ഡി​ല്‍ ദേ​ഹ്വാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഇ​വ​ര്‍ ഭ​ര്‍​ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു.

സം​സാ​രം മു​ഴു​വ​നാ​ക്കും​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. യു​വ​തി റോ​ഡി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് ഫോ​ണി​ല്‍ തു​ട​ര്‍​ന്നി​രു​ന്ന ഭ​ര്‍​ത്താ​വി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

റാ​ശി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും എ​ത്തു​ന്ന​തി​നു മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

പ​ത്തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി മാ​ഫ് ഫ​യ​റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന നേ​ഹ ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യു​ണ്ട്. ഷാ​ര്‍​ജ​യി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment