ഭിത്തികളിൽ ചിഹ്നങ്ങളും, രാത്രിയിൽ ഹോളിംഗ് ബെല്ല് അടിക്കലും, വൈദ്യുതി പോകലും; കള്ളന്മാരെ പേടിച്ച് എടക്കുന്ന് ഗ്രാമം

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കു​ന്ന് ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ൾ മോ​ഷ​ണ ഭീ​തി​യി​ൽ രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ളു​ക​ൾ മോ​ഷ​ണ ഭീ​തി​യി​ൽ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പുലർച്ചെ ര​ണ്ടോ​ടെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട​ക്കു​ന്ന് ഒ​എ​ൽ​പി​എ​ച്ച് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ല​ക്ഷം വീ​ട് കോ​ള​നി​യു​ടെ സ​മീ​പം താ​മ​സി​ക്കു​ന്ന ത​ച്ചി​ൽ അ​പ്രേം ത്രേ​സ്യാ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽ രാ​ത്രി 12ന് ​കോ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ ആ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ക്കാ​ൻ വൈ​കി​യ​പ്പോ​ൾ വ​ന്ന​യാ​ൾ ബൈ​ക്കി​ൽ തി​രി​ച്ച് പോ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ക​റു​കു​റ്റി ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചു പ​റ​ഞ്ഞ് വൈ​ദ്യു​ത ബ​ന്ധം പു​നഃസ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പി​റ്റേ ദി​വ​സം സ​മാ​ന സം​ഭ​വം എ​ട​ക്കു​ന്നി​ന് സ​മീ​പ​മു​ള്ള ബ​സ്‌​ലേ​ഹം എ​ന്ന സ്ഥ​ല​ത്തും ഉ​ണ്ടാ​യി. ക​മ്പി​ളി പു​ത​പ്പ് വി​ൽ​ക്കാ​നാ​യി ഇതര​സം​സ്ഥാ​ന​സ്വ​ദേ​ശി​ക​ൾ‌ പ​ക​ൽ സ​മ​യ​ത്ത് ചി​ല വീ​ടു​ക​ളി​ൽ മോ​ഷ്ടി​ക്കാ​ൻ ക​യ​റു​ന്നു​ണ്ടെ​ന്നു പ്ര​ച​രി​ച്ച​തി​നാ​ൽ ആ​ളു​ക​ൾ ഭീ​തി​യി​ലാ​യി.

എ​ട​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് ആ​ളു​ക​ൾ രാ​ത്രി​യി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ലേ ദി​വ​സം കോ​ളിം​ഗ് ബെ​ൽ അ​ടി​ച്ച ത​ച്ചി​ൽ അ​പ്രേം ത്രേ​സ്യാ​മ്മ​യു​ടെ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്ത് ക​രി​കൊ​ണ്ട് വ​ര​ച്ച ചി​ല അ​ട​യാ​ള​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.
വാ​ർ​ഡ് മെ​മ്പ​ർ റെ​ജി ജോ​ർ​ജി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും മെ​മ്പ​ർ സ്ഥ​ല​ത്തെ​ത്തി രാ​ത്രി ത​ന്നെ പോ​ലീ​സി​നെ വി​ളി​ച്ച് വ​രു​ത്തു​ക​യും ചെ​യ്തു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്ത് വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും അ​പ​രി​ചിതരെയോ അ​സ്വ​ഭാ​വി​ക​മാ​യോ എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ പോ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും കൊ​റി​യ​ർ സ​ർ​വീ​സ്, ക​മ്പി​ളി വി​ൽ​പ​ന തു​ട​ങ്ങി വീ​ടു​ക​ളി​ൽ നേ​രി​ട്ടു​ള്ള ക​ച്ച​വ​ട​ത്തെ യാ​തൊ​രു രീ​തി​യി​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ക​മാ​ലി പോ​ലീ​സ് അ​റി​യി​ച്ചു.
അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫോ​ൺ ന​മ്പ​ർ 0484- 2452328

Related posts