അമ്മയിൽ മ​ക്ക​ൾ ക​ലാ​പം! സം​ഘ​ട​ന​യി​ൽ ചേ​രി​തി​രി​വി​ല്ലെ​ന്ന് ഇ​ട​വേ​ള ബാ​ബു; ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം 19ന് ചേർന്നേക്കും

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട സംഭവങ്ങളെത്തുടർന്നു അമ്മ സംഘടനയിൽ ഉ​ട​ലെ​ടു​ത്ത അ​സ്വാ​ര​സ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ക്കാ​നാ​കു​മോ​യെ​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ പ​രി​ശോ​ധി​ക്കു​ന്നു. 19ന് ​ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രാ​നാ​കൂ​മോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണു വി​വ​രം.

ഇ​തി​നി​ടെ, സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​നാ​യ മോ​ഹ​ൻ​ലാ​ൽ രാ​ജി​ക്കൊ​രു​ങ്ങി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത സ്ഥി​രീ​ക​രി​ക്കാ​ൻ ഭാ​ര​വാ​ഹി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ സ്ഥി​രീ​ക​രി​ച്ചു. 19ന് ​യോ​ഗം ചേ​രാ​നാ​ണു നി​ല​വി​ലെ തീ​രു​മാ​നം.

അ​ന്നേ​ദി​നം എ​ട്ടോ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യോ​ഗ​വു​മാ​യി മു​ന്നോ​ട്ട്പോ​കു​വാ​നാ​ണു തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട·ാ​രാ​യ ജ​ഗ​ദീ​ഷി​ന്‍റെ​യും സി​ദ്ദി​ഖി​ന്‍റെ​യും നി​ല​പാ​ടു​ക​ളി​ലെ വൈ​രു​ദ്ധ്യ​മാ​ണ് നി​ല​വി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ർ​ക്ക് ഇ​ട​വ​രു​ത്തി​യി​ട്ടു​ള്ള​ത്.

സം​ഘ​ട​ന​യി​ൽ ചേ​രി​തി​രി​വി​ല്ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും ഇ​ട​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. പ​ര​സ്പ​രം ബ​ഹു​മാ​നം കു​റ​യു​ന്പോ​ഴാ​ണ് ക​ല​ഹ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. സി​നി​മ​യി​ൽ എ​ല്ലാ​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ട്.

പ​റ​യേ​ണ്ട വേ​ദി​യി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​തെ മ​റ്റു​ള്ള സ്ഥ​ല​ത്ത് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ചി​ല വി​ഷ​യ​ങ്ങ​ൾ വ​രു​ന്പോ​ൾ രാ​ജി​വ​യ്ക്കാ​ൻ ത​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ രാ​ജി​ക്കാ​ര്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts