പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് ടാ​ങ്ക​ർ​ ലോ​റി​യുംകാ​റും കൂ​ട്ടി​യി​ടി​ച്ച്   4 മരണം; അ​പ​ക​ടം ഇ​ന്നു പു​ല​ർ​ച്ചെ; അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്

പ​യ്യ​ന്നൂ​ർ/​ത​ളി​പ്പ​റ​ന്പ്: കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​പോ​വു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ന് അ​ടു​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ ബി​ന്ദു​ലാ​ൽ (48), മ​ക​ൾ ദി​യ (10) സ​ഹോ​ദ​രി ബിം​ബി​ത​യു​ടെ മ​ക്ക​ളാ​യ ത​രു​ൺ (16), ഐ​ശ്വ​ര്യ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബി​ന്ദു​ലാ​ലി​ന്‍റെ അ​മ്മ പ​ത്മാ​വ​തി, ഭാ​ര്യ അ​നി​ത, മ​ക​ൾ നി​യ, സ​ഹോ​ദ​രി ബിം​ബി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ലേ​ക്ക് പോ​വാ​നാ​യി ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ തൃ​ശൂ​രി​ൽ​നി​ന്ന് ഇ​വ​ർ യാ​ത്ര തി​രി​ച്ചു. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​ടാ​ട്ട് പ​യ്യ​ന്നൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്.

Related posts