കൃ​ഷ്ണ​നും തെ​യ്യ​വും പി​ന്നെ ഇ​ല​ഞ്ഞി​യും..!  രാ​മ​ന്ത​ളി താ​വു​രി​യാ​ട് ക്ഷേ​ത്ര​ത്തി​ലെ ഇലഞ്ഞിമരത്തിനും ബലൂൺ കച്ചവടക്കാരൻ കൃഷ്ണനും 75 നിറവിൽ;  ഏഴരപതിറ്റാണ്ട് പിന്നിട്ട ബന്ധത്തെ ആദരിച്ച് ക്ഷേത്രകമ്മിറ്റിയും

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി താ​വു​രി​യാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ ഇ​ല​ഞ്ഞി മ​ര​ത്തി​ന് ബ​ലൂ​ണ്‍ ക​ച്ചവ​ട​ക്കാ​ര​ൻ കൃ​ഷ്ണ​നു​മാ​യു​ള്ള ബ​ന്ധം ജ​ന​മ​റി​ഞ്ഞ​ത് ഇ​ന്ന​ലെ​യാ​ണ്. ഈ ​ഇ​ല​ഞ്ഞി മ​ര​ത്ത​ണ​ലി​ലെ ഉ​ത്സ​വ ക​ച്ച​വ​ടം ഏ​ഴ​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട​തോ​ടെ ക്ഷേ​ത്ര ക​മ്മി​റ്റി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​തോ​ടെ​യാ​ണ് പ​ല​രും ഈ ​യാ​ഥാ​ർ​ഥ്യം അ​റി​യു​ന്ന​ത്.

പ​ഴ​യ​ങ്ങാ​ടി മ​ണ്ടൂ​രി​ല്‍ ജ​നി​ച്ച കൃ​ഷ്ണ​ന്‍ പ​ട്ടാ​ള​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ് ന​ന്നേ ചെ​റു​പ്പ​ത്തി​ല്‍ ഹൗ​റ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധ​ത്തി​ന്‍റെ ഭീ​തി​യി​ല്‍ പാ​ലാ​യ​നം ചെ​യ്ത കൃ​ഷ്ണ​ന്‍ മും​ബെ​യി​ലാ​ണെ​ത്തി​യ​ത്.​അ​വി​ടെ​നി​ന്നും അ​തു​വ​രെ​യു​ള്ള സ​മ്പാ​ദ്യം കൊ​ണ്ടു വാ​ങ്ങി​യ ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ഉ​ത്സ​വ​ക​ച്ച​വ​ട​മാ​ണ് എ​ഴു​പ​ത്ത​ഞ്ച് വ​ര്‍​ഷം പി​ന്നി​ടു​ന്ന​ത്.

ഇ​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ സു​മം​ഗ​ലി ടാ​ക്കീ​സി​ന് സ​മീ​പം താ​മ​സ​മാ​ക്കി​യ കൃ​ഷ്ണ​ന്‍ വി​വാ​ഹ​വും ക​ഴി​ച്ചു. ഭാ​ര്യ ജാ​ന​കി അ​ഞ്ച് വ​ര്‍​ഷം മു​മ്പ് മ​രി​ച്ച​തോ​ടെ മ​ക​ന്‍ രാ​മ​ച​ന്ദ്ര​നാ​യി ക​ച്ച​വ​ട​ത്തി​ലെ സ​ഹാ​യി. 94 പി​ന്നീ​ടു​ന്ന കൃ​ഷ്ണ​ന്‍ ഗു​രു​ക്ക​ളെ പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും വീ​ട്ടി​ല്‍ ഒ​തു​ങ്ങി​ക്കൂ​ടാ​ന്‍ ഇ​ദ്ദേ​ഹം ത​യാ​റ​ല്ല. ഉ​ത്സ​വ​പ​റ​മ്പു​ക​ളി​ലെ ഇ​ല​ഞ്ഞി​ക്കും മ​റ്റു മ​ര​ങ്ങ​ള്‍​ക്കു​മൊപ്പം ​ത​ളി​ര്‍​ത്ത ജീ​വി​ത​ത്തി​ന്‍റെ ഒ​ടു​ക്കം വ​രെ ഈ ​യാ​ത്ര തു​ട​രു​മെ​ന്നാ​ണ് കൃ​ഷ്ണ​ന്‍ ഗു​രു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

എ​ഴു​പ​ത്ത​ഞ്ച് വ​ര്‍​ഷം മു​മ്പ് ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി കൃ​ഷ്ണ​ന്‍ ആ​ദ്യ​മാ​യി ക​ച്ച​വ​ട​ത്തി​നെ​ത്തു​മ്പോ​ള്‍ ഇ​ല​ഞ്ഞി​മ​ര​ത്തി​ന് കൈ​ത്ത​ണ്ട​യു​ടെ വ​ണ്ണ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. അ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് കൃ​ഷ്ണ​ന്‍ അ​ന്ന് ക​ച്ച​വ​ട​മാ​രം​ഭി​ച്ച​ത്. ഏ​ഴ​ര പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഇ​ല​ഞ്ഞി പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ച​പ്പോ​ഴും കൃ​ഷ്ണ​ന്‍റെ സ്ഥാ​ന​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല. ക​ച്ച​വ​ട​ത്തി​ന്‍റെ 75 ാം വാ​ര്‍​ഷി​ക​മാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ആ​ഘോ​ഷ​ക​മ്മി​റ്റി ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ച​ട​ങ്ങി​ല്‍ കൃ​ഷ്ണ​ന്‍ ഗു​രി​ക്ക​ളെ പൊ​ന്നാ​ട​യി​ട്ട് ആ​ദ​രി​ക്കു​ക യാ​യി​രു​ന്നു.

Related posts