എ​ൽ​ദോ​സി​ന്‍റെ ഫോ​ൺ മോ​ഷ്ടി​ച്ചു; ഇത്‌ ഭ​ർ​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നല്‍കിയ വ്യാ​ജ പ​രാ​തി​; പ​രാ​തി​ക്കാ​രി​ക്കെ​തി​രെ എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യു​ടെ പ​രാ​തി

പെ​രു​മ്പാ​വൂ​ർ: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച യു​വ​തി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എം​എ​ൽ​എ​യു​ടെ ഭാ​ര്യ.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ൺ യു​വ​തി മോ​ഷ്ടി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഭ​ർ​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വ്യാ​ജ പ​രാ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഭാ​ര്യ മ​റി​യാ​മ്മ എ​ൽ​ദോ​സ് കു​റു​പ്പം​പ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഫോ​ൺ വീ​ണ്ടെ​ടു​ത്തു ന​ൽ​ക​ണ​മെ​ന്നും പ​രാ​തി​യി​ൽ‍ ആ​വ​ശ്യ​പ്പെ​ട്ടു.

പീ​ഡി​പ്പി​ച്ചെ​ന്ന അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വ​തി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ല്‍​ദോ​സി​ന്‍റെ ഭാ​ര്യ രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എം​എ​ല്‍​എ​യു​ടെ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ണ്.

Related posts

Leave a Comment