ആ​ക്രി ക​ട​യി​ൽ നി​ന്നും 84 തി​രി​ച്ച​റി​യ​ൽ കാ​ർ​ഡുകൾ ക​ണ്ടെ​ത്തി

elaction

നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ല​യി​ലെ ആ​ക്രി​ക​ട​യി​ൽ നി​ന്നും 84 പേ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ത​ല​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്നും നാ​ട്ടു​കാ​ർ​ക്കാ​ണ് കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത് .

കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​തു​വ​ട​ത്തൂ​ർ സ്കൂ​ൾ 54 ബൂ​ത്ത് ബി ​എ​ൽ ഒ ​യു​ടെ കൃ​ത്യ​വി​ലോ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ണ് ഐ ​ഡി കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​ണം.

ത​ട്ടി​പ്പു​ക​ൾ​ക്ക് ഐ ​ഡി കാ​ർ​ഡു​ക​ൾ ഉപ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന അ​റി​വു​ള്ള​വ​ർ ത​ന്നെ അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ്. കാ​ർ​ഡു​ക​ൾ എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ .ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കാ​ർ​ഡു​ക​ൾ വ​ട​ക​ര താ​ഹ​സി​ൽ ദാ​ർ​ക്ക് കൈ​മാ​റും.

താ​ഹ​സി​ൽ​ദാ​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ക്രി​ട​യി​ൽ നി​ന്നും ല​ഭി​ച്ച ഐ ​ഡി കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു വെ​ന്നും എ​ട​ച്ചേ​രി എ​സ് ഐ ​യൂ​സ​ഫ് ന​ടു​ത്ത​റേ​മ്മ​ൽ പ​റ​ഞ്ഞു.

Related posts