തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്: അ​വ​സാ​ന​ലാ​പ്പി​ൽ ആ​രൊ​ക്ക..?

വി​വാ​ദ​ങ്ങ​ളും വി​ക​സ​ന”​വാ​ദ’​ങ്ങ​ളും സ​മാ​സ​മം ചാ​ലി​ച്ച് ഉ​ത്സ​വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. വ​രും​ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​ക​ൾ മു​ന്നി​ൽ​ക​ണ്ട് പ​ര്യ​ട​നം പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം സീ​റ്റി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ വീ​ണ്ടും ഇ​റ​ക്കി​യ​പ്പോ​ൾ എ​ൻ​ഡി​എ​യ്ക്കും യു​ഡി​എ​ഫി​നും പു​തു​മു​ഖ​ങ്ങ​ളാ​ണ് ഏ​റെ​യും. ബി​ഡി​ജെ​എ​സി​നു​പു​റ​മേ, ഇ​ക്കു​റി ട്വ​ന്‍റി20 യും ​എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ലും ചാ​ല​ക്കു​ടി​യി​ലും ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ട്വ​ന്‍റി20.

പു​റ​മേ​ക്കു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​യൊ​ഴു​ക്കു​ക​ൾ എ​ങ്ങ​നെ​യെ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്ത ജി​ല്ല​യാ​ണ് തൃ​ശൂ​ർ. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യ നാ​ട്ടി​ൽ വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​യും എ​സ്ഐ​ആ​റും സ​ജീ​വ​ച​ർ​ച്ച​യാ​ണ്. ക​ന​ലാ​യെ​രി​യു​ന്ന രാ​ഷ്‌​ട്രീ​യ ഡീ​ൽ വി​വാ​ദ​വും തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും ഇ​ട​യ്ക്കി​ടെ പൊ​ട്ടു​ന്ന ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പും ലൈ​ഫ് പ​ദ്ധ​തി വി​വാ​ദ​വും വെ​ടി​ക്കെ​ട്ടാ​യി ക​ത്തി​പ്പ​ട​രു​മോ എ​ന്ന​താ​ണു കാ​ത്തി​രി​ക്കു​ന്ന​ത്.

പ​ത്തു വ​ർ​ഷ​മാ​യി ആ​കെ​യു​ള്ള 13ൽ ​പ​ന്ത്ര​ണ്ടു സീ​റ്റും എ​ൽ​ഡി​എ​ഫി​ന്‍റെ കൈ​യി​ലാ​ണ്. ഒ​രു​കാ​ല​ത്ത് യു​ഡി​എ​ഫി​നോ​ടു ചാ​യ്‌​വു​കാ​ട്ടി​യി​രു​ന്ന ജി​ല്ല​യു​ടെ സ്വ​ഭാ​വ​മാ​റ്റം കു​റ​ച്ചൊ​ന്നു​മ​ല്ല കോ​ണ്‍​ഗ്ര​സി​നെ ഞെ​ട്ടി​ച്ച​ത്. നി​ല​വി​ൽ ചാ​ല​ക്കു​ടി​യി​ൽ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​യു​ള്ള​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും ഇ​തി​നു കാ​ര​ണ​മാ​യി. ന​ഷ്ട​പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഊ​ർ​ജി​ത​ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​ൻ​ഡി​എ ജി​ല്ല​യി​ൽ ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഗു​ണം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​ത്തി​ലൂ​ടെ നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ. തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ​വ​ട്ടം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും നാ​ട്ടി​ക​യി​ൽ അ​രി​വാ​ൾ നെ​ൽ​ക്ക​തി​ർ അ​ട​യാ​ള​ത്തി​ൽ വോ​ട്ടു​തേ​ടി​യ സി​പി​ഐ​യു​ടെ സി.​സി. മു​കു​ന്ദ​നും ഇ​ക്കു​റി താ​മ​ര​ചി​ഹ്ന​ത്തി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നും ഗു​രു​വാ​യൂ​രി​ലെ മ​ത്സ​രം ച​ർ​ച്ച​യാ​ക്കി. 13 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണ് എ​ൻ​ഡി​എ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

സ​സ്പെ​ൻ​സാ​യി മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ൾ
പ​ദ്മ​ജ മ​ത്സ​രി​ക്കു​ന്ന തൃ​ശൂ​രും സി.​സി. മു​കു​ന്ദ​ൻ ഇ​റ​ങ്ങു​ന്ന നാ​ട്ടി​ക​യി​ലും കോ​ണ്‍​ഗ്ര​സി​ലെ ജ​ന​കീ​യ​നാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ മ​ത്സ​രി​ക്കു​ന്ന മ​ണ​ലൂ​രു​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ടം. പ്ര​ധാ​ന​മ​ന്ത്രി തൃ​ശൂ​രി​ൽ ന​ട​ത്തി​യ റോ​ഡ്ഷോ​യി​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് ഈ ​മൂ​ന്നു മ​ണ്ഡ​ല​ത്തി​ലെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു. മൂ​ന്നി​ട​ത്തും ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണ്.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ മി​ന്നും​ജ​യം കാ​ഴ്ച​വ​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ്. നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ, മു​ൻ​മേ​യ​റും സു​പ​രി​ചി​ത​നു​മാ​യ രാ​ജ​ൻ ജെ. ​പ​ല്ല​നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. നി​യ​മ​സ​ഭാ​പ​രി​ധി​യി​ൽ നേ​ടി​യ 8638 വോ​ട്ടു ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു പ്ര​തീ​ക്ഷ.

സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ൻ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി. ഇ​ട​തി​നോ​ട് ഇ​ട​ഞ്ഞു​നി​ന്ന സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ ആ​ല​ങ്കോ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്കു സു​പ​രി​ചി​ത​ന​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ​യി​ട​ത്തും എ​ത്താ​നാ​യി എ​ന്ന് ഇ​ട​തു​മു​ന്ന​ണി ക​രു​തു​ന്നു.

ബി​ജെ​പി​യു​ടെ സം​ഘ​ട​നാ ച​ട്ട​ക്കൂ​ടി​ലെ​ത്തി​യ പ​ദ്മ​ജ​യ്ക്കു​വേ​ണ്ടി​യും പ്ര​ചാ​ര​ണം എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ​യാ​ണ്. ലീ​ഡ​റു​ടെ മ​ക​ളെ​ന്ന നി​ല​യി​ൽ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സു​കാ​രു​ടെ വോ​ട്ട് ല​ക്ഷ്യ​മി​ട്ട് പ​ദ്മ​ജ നേ​ര​ത്തേ​ത​ന്നെ ഒ​ളി​യ​ന്പു​ക​ൾ എ​യ്തി​രു​ന്നു. എ​ന്നാ​ൽ, 2021ൽ ​സു​രേ​ഷ് ഗോ​പി​ക്കു ല​ഭി​ച്ച പി​ന്തു​ണ​യു​ണ്ടാ​കു​മോ എ​ന്നു ക​ണ്ട​റി​യ​ണം.

സി​പി​ഐ​യു​ടെ എം​എ​ൽ​എ​യാ​യി​രു​ന്ന സി.​സി. മു​കു​ന്ദ​ൻ കോ​ണ്‍​ഗ്ര​സി​ൽ ചേ​ക്കേ​റാ​ൻ ശ്ര​മി​ച്ച​ശേ​ഷം എ​ൽ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി. വ്യ​ക്തി​പ​ര​മാ​യ വോ​ട്ടി​ലൂ​ന്നി​യാ​ണു പ്ര​ചാ​ര​ണം. “മാ​റ​ണം ഈ ​എം​എ​ൽ​എ’ എ​ന്നു കാ​ട്ടി ബി​ജെ​പി മു​ന്പ് സ്ഥാ​പി​ച്ച ബോ​ർ​ഡ് ഇ​രു​ണ്ടു​വെ​ളു​ത്ത​പ്പോ​ൾ നീ​ക്കേ​ണ്ടി​വ​ന്ന​തും നാ​ട്ടി​ക​യി​ലാ​ണ്.

മു​ന്ന​ണി​യു​ടെ ശ​ക്തി​യി​ലാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ ഗീ​ത ഗോ​പി​യു​ടെ വി​ശ്വാ​സം. സു​നി​ൽ ലാ​ലൂ​രും യു​ഡി​എ​ഫി​നു​വേ​ണ്ടി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നു​ണ്ട്. മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മു​ള്ള മ​ണ്ഡ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യും നാ​ട്ടി​ക​യ്ക്കു​ണ്ട്. രാ​ഷ്‌​ട്രീ​യ​കൂ​റു​മാ​റ്റം ജ​നം എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ക്കു​റി​യ​റി​യാം.

മ​ണ​ലൂ​ര്
മു​ൻ പു​തു​ക്കാ​ട് എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണു മ​ണ​ലൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ന്പു ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ചാ​ര​ണം. ഇ​ട​തി​ന്‍റെ കോ​ട്ട പൊ​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ നേ​ര​ത്തേ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ​ലൂ​രാ​ണു പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​മാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​നു മാ​ത്ര​മാ​യി നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​താ​പ​ൻ മു​ന്പോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

മു​ന്പ് കു​ന്നം​കു​ള​ത്ത് മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യ കെ.​കെ. അ​നീ​ഷ് കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. സു​രേ​ഷ് ഗോ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്പി​ലെ​ത്തി​യ മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ ബി​ജെ​പി ഇ​വി​ടെ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു.

ഒ​ല്ലൂ​രും ചാ​ല​ക്കു​ടി​യും
മ​ന്ത്രി കെ. ​രാ​ജ​ൻ മ​ത്സ​രി​ക്കു​ന്ന ഒ​ല്ലൂ​രും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ചാ​ല​ക്കു​ടി​യി​ലും ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ടോ​ൾ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്താ​ണ് കെ. ​രാ​ജ​ന്‍റെ എ​തി​രാ​ളി. ചാ​ല​ക്കു​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യി​രു​ന്ന അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്തി​നെ​യാ​ണ് മ​റു​ക​ണ്ടം ചാ​ടി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​നു​വേ​ണ്ടി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ കു​തി​പ്പ് ചാ​ല​ക്കു​ടി​യി​ൽ യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്. മ​ന്ത്രി ബി​ന്ദു മ​ത്സ​രി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​നും ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​ന്നു.

സി.​എ​സ്. ദീ​പു

Related posts

Leave a Comment