ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ പ​കു​തി​യി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ളും നി​ഷ്‌​ക്രി​യം

പ​ര​വൂ​ർ: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. ബാ​ങ്ക് ആ​രം​ഭി​ച്ച ആ​കെ അ​ക്കൗ​ണ്ടു​ക​ളി​ൽ 58 ശ​ത​മാ​ന​വും ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ഷ്ക്രി​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​കെ തു​റ​ന്ന 5.13 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ 2.98 കോ​ടി​യും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ലി​യ അ​പാ​ക​ത​ക​ൾ ന​ട​ന്ന​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 1.22 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ല അ​ക്കൗ​ണ്ടു​ക​ളും വ്യാ​ജ​മോ നി​ല​വി​ലി​ല്ലാ​ത്ത​തോ ആ​യ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ങ്കി​ന്‍റെ യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ലെ പ​രാ​ജ​യ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യും സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി. 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.29 ശ​ത​മാ​ന​മാ​യി​രു​ന്ന പ​രാ​ജ​യ നി​ര​ക്ക് 2023-ൽ 7.82 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​ത് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ, 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 362 മ​ണി​ക്കൂ​ർ ബാ​ങ്കി​ന്‍റെ സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ​മി​ട്ട ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റു​ക​ളു​ടെ നി​യ​മ​ന​ത്തി​ലും വ​ലി​യ കു​റ​വു​ണ്ട്. നി​ശ്ച​യി​ച്ച ല​ക്ഷ്യ​ത്തി​ന്‍റെ 16 ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വീ​ട്ടു​പ​ടി​ക്ക​ൽ ബാ​ങ്കിം​ഗ് സേ​വ​നം എ​ത്തി​ക്കു​ന്ന “ഡോ​ർ​സ്റ്റെ​പ്പ് ബാ​ങ്കിം​ഗ്’ പ​ദ്ധ​തി​യും വ​ലി​യ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യോ വൈ​കു​ക​യോ ചെ​യ്തു. ത​പാ​ൽ വ​കു​പ്പി​ന്‍റെ സേ​വിം​ഗ്സ് ബാ​ങ്ക് സം​വി​ധാ​ന​വു​മാ​യി ഐ​പി​പി​ബി കൃ​ത്യ​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​ത് കാ​ര​ണം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ വി​ട​വു​ക​ളു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment