സോ​ണി​യ​യു​ടെ റാ​യ്ബ​റേ​ലി​യി​ൽ മീ​നാ​ക്ഷി ലേ​ഖി ബി​ജെ​പി സ്ഥാ​നാ​ർ​ഥി?

ന്യൂ​ഡ​ൽ​ഹി: യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ മീ​നാ​ക്ഷി ലേ​ഖി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ടേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. നി​ല​വി​ൽ എം​പി​യാ​യ ലേ​ഖി, ബി​ജെ​പി​യു​ടെ ദേ​ശീ​യ വ​ക്താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​യു​മാ​ണ്.

2014-ൽ ​മോ​ദി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റാ​യ്ബ​റേ​ലി​യും അ​മേ​ഠി​യും നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. റാ​യ്ബ​റേ​ലി​യി​ൽ മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സോ​ണി​യ ഗാ​ന്ധി അ​ന്നു വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​ഠി​യും റാ​യ്ബ​റേ​ലി​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

അ​മേ​ഠി​യി​ൽ ഇ​ത്ത​വ​ണ​യും സ്മൃ​തി ഇ​റാ​നി​യെ​യാ​ണ് രാ​ഹു​ലി​നെ​തി​രെ ബി​ജെ​പി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. 2014-ൽ ​ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു രാ​ഹു​ൽ സ്മൃ​തി ഇ​റാ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Related posts