തിരുവനന്തപുരത്തെത്തി കോൺഗ്രസ് നേതാക്കൾ‌ക്ക് പന്ത് വിട്ട് പിജെ ജോസഫ് നാട്ടിലേക്ക്

തൊ​ടു​പു​ഴ: പ​ന്ത് കോ​ണ്‍​ഗ്ര​സി​നു ത​ൽ​ക്കാ​ലം കൈ​മാ​റി​യി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് പു​റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു ശേ​ഷം ഇ​ന്ന​ലെ​യെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ധ​രി​പ്പി​ച്ച​തി​നാ​ൽ അ​വ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ടു​ത്ത നീ​ക്ക​ങ്ങ​ളെ​ന്ന് പി.​ജെ.​ജോ​സ​ഫി​ന്‍റെ അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. മ​റ്റു പ​രി​പാ​ടി​ക​ളു​ണ്ടെ​ങ്കി​ലും പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ രാ​വി​ലെ മു​ത​ൽ ജോ​സ​ഫ് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ എ​ത്തു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​വി​യി​ൽ കൈ​ക്കൊ​ള്ളേ​ണ്ട തീ​രു​മാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ല​പാ​ടെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലെ പ്ര​ധാ​ന യു​ഡി​എ​ഫ് നേ​താ​ക്ക​ളും പി.​ജെ.​ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ചി​ല നീ​ക്കു​പോ​ക്കു​ക​ളു​മാ​യാ​ണ് ഇ​വ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ യാ​തൊ​രു നി​ല​പാ​ടു​ക​ളും ത​ന്‍റെ പ​ക്ക​ൽ നി​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ധ​രി​പ്പി​ച്ച​ത്.

Related posts