സ്ഥാ​നാ​ർ​ഥി ഞാ​ൻ, ചു​മ​രെ​ഴു​ത്തും ഞാ​ൻ ത​ന്നെ…തി​രു​വി​ല്വാ​മ​ല​യി​ൽ നി​ന്നൊ​രു വേ​റി​ട്ട പ്ര​ചാര​ണ​ക്കാ​ഴ്ച


തി​രു​വി​ല്വാ​മ​ല: സെ​ൽ​ഫി​യു​ടെ ഇ​ക്കാ​ല​ത്ത് സ്ഥാ​നാ​ർ​ഥിയു​ടെ സെ​ൽ​ഫി ചു​മ​രെ​ഴു​ത്ത് കൗ​തു​ക​മാ​കു​ന്നു. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​പ്പ​റ​ന്പ് ഒ​ൻ​പ​താം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​ണ് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് സ്വ​ന്ത​മാ​യി ചു​മ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ ടി.​കെ.​സു​രേ​ഷ് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​ണ്. ക​ലാ​കാ​ര​നും ശി​ൽ​പി​യു​മാ​യ സു​രേ​ഷ്ബാ​ബു ത​ന്‍റെ സ്വ​ന്തം പ്ര​ച​ര​ണ​ത്തി​ന് ചു​മ​രെ​ഴു​താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ്.

ചി​ഹ്ന​ത്തോ​ടൊ​പ്പം മ​തി​ലു​ക​ളി​ലും ഒ​ഴി​ഞ്ഞ വീ​ടു​ക​ളി​ലെ ചു​മ​രു​ക​ളി​ലും ബ​ഹു​വ​ർ​ണ​ങ്ങ​ളി​ൽ ഉ​ത്സ​വ​ത്തി​ന്‍റെ​യും ആ​ന​പ്പൂ​ര​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ വ​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ കാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി​രു​ന്നു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ല്വ​മ​ല​യു​ടെ സാ​ഹി​ത്യ​കാ​ര​ൻ വി.​കെ.​എ​ന്നി​ന്‍റെ ശി​ൽ​പം നി​ർ​മി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ സം​ഘ​ട​നാ​രം​ഗ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി നി​റ​സാ​ന്നി​ധ്യ​മാ​യ സി​പി​എ​മ്മി​ലെ സി.​ഗോ​പി​ദാ​സും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് സു​രേ​ഷ്ബാ​ബു​വി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Related posts

Leave a Comment