വൈക്കത്തും റിബലുകളെക്കൊണ്ട് പൊറുതിമുട്ടി; റി​ബ​ലു​ക​ളി​ൽ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും


വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രാ​യി റി​ബ​ലു​ക​ൾ.​ റി​ബ​ലു​ക​ളി​ൽ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ​യു​ണ്ട്.​

ചി​ല വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ​വ​രെ സ്വാ​ധീ​നി​ക്കാ​നോ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കി വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​നോ റി​ബ​ലു​ക​ൾ​ക്കു ക​ഴി​യു​മോ​യെ​ന്ന ജി​ജ്ഞാ​സ​യി​ലാ​ണ് ജ​ന​ങ്ങ​ളും.​

വൈ​ക്കം ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന അ​യ്യ​പ്പ​ൻ ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ ഡി ​എ​ഫി​നൊ​പ്പം നി​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ രോ​ഹി​ണി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വാ​ണ്.

യു ​ഡി എ​ഫി​ലെ കെ. ​ഷ​ഡാ​ന​ന​ൻ​നാ​യ​രും എ​ൽ ഡി ​എ​ഫി​ലെ ടി.​ജി. ബാ​ബു​വു​മാ​ണ് ഇ​വി​ടെ എ​തി​രാ​ളി​ക​ൾ. അ​യ്യ​പ്പ​ന്‍റെ രം​ഗ​പ്ര​വേ​ശം വാ​ർ​ഡി​ലെ പോ​രാ​ട്ടം ത്രി​കോ​ണ​മ​ൽ​സ​ര​മാ​ക്കി മാ​റ്റി.​

ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​ലെ മു​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എം.​ടി.​അ​നി​ൽ​കു​മാ​ർ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ മു​ൻ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി.​സ​ന്പ​ത്താ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ​

എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ഗ​ര​സ​ഭ മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്.​ഹ​രി​ദാ​സ​ൻ നാ​യ​രാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡി​ൽ മു​ൻ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​സി.​മ​ണി​യ​മ്മ റി​ബ​ൽ.​

എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ സി ​പി എ​മ്മി​ലെ പി.​ഹ​രി​ദാ​സും യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ എ​സ്.​പി.​സു​ജി​ത്തും മ​ൽ​സ​രി​ക്കു​ന്നു. 12-ാം വാ​ർ​ഡി​ൽ കേ​ണ​ൽ സു​ഗു​ണാ​ന​ന്ദ​നാ​ണ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി.​

യു ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ലെ ജോ​യി ചെ​ത്തി​യി​ൽ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ എ.​മ​നാ​ഫും ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ഹേ​ഷും മ​ൽ​സ​രി​ക്കു​ന്നു.

16​ൽ എ​ൽ ഡി ​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി സു​ജാ​ത​യ്ക്കെ​തി​രെ മു​ൻ സി ​പി ഐ ​കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഫി​ലോ​മി​ന​യും 22 ൽ ​യു ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ശേ​ഖ​ര​നെ​തി​രെ റി​ബ​ലാ​യി അ​ജ​യ​നു​മു​ണ്ട്.​ ഇ​വി​ടെ മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ബി​ജു ക​ണ്ണേ​ഴ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജി. ​രാ​ജീ​വി​നെ​തി​രെ റി​ബ​ലാ​യി ര​മേ​ഷ് പി.​ദാ​സ് മ​ൽ​സ​രി​ക്കു​ന്നു. 10 ൽ ​കോ​ണ്‍​ഗ്ര​സി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കെ​തി​രെ റി​ബ​ലാ​യി ബി.​എ​ൽ.​സെ​ബാ​സ്റ്റ്യ​നാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.

13ൽ ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ശ്രീ​ജ ഹ​രി​ദാ​സി​നു റി​ബ​ലാ​യി ശ്രീ​ദേ​വി സ​ന്തോ​ഷു​ണ്ട്. 14ൽ ​ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ജെ​ൽജി ​വ​ർ​ഗീ​സി​നെ​തി​രെ ബി.​ബി​നു​മോ​നാ​ണ് റി​ബ​ൽ.

വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി ര​തി മോ​ൾ​ക്കെ​തി​രെ മു​ൻ സി ​പി എം ​മെ​ന്പ​ർ സാ​വി​ത്രി മ​നോ​ജാ​ണ് റി​ബ​ലാ​യി രം​ഗ​ത്തു​ള്ള​ത്.

മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ സി ​പി ഐ ​സ്ഥാ​നാ​ർ​ഥി കെ.​കെ.​ലാ​വ​ണ്യ​യ​ക്കു ക​ഴി​ഞ്ഞ ത​വ​ണ സി ​പി ഐ ​സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ഷ​മ സ​ന്തോ​ഷാ​ണ് റി​ബ​ൽ.​ചെ​ന്പ്: ചെ​ന്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി റം​ല​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ലെ മു​ൻ മെ​ന്പ​ർ റ​ഷീ​ദ് മ​ങ്ങാ​ട​ൻ റി​ബ​ലാ​യി രം​ഗ​ത്തു​ണ്ട്.

ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് വേ​ലി​ക്ക​ക​ത്തി​നെ​തി​രെ മ​ൽ​സ​രി​ക്കു​ന്നു.

Related posts

Leave a Comment