പോലീസ് മർദനത്തെക്കുറിച്ച് അന്വേഷിക്കും;  കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെന്ന്  മന്ത്രി ഇ.പി. ജയരാജൻ


തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ഇ​ന്ന​ലെ ഉ​ണ്ടാ​യ പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ ഷാ​ഫി​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. കെ.​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പ് പ്ര​വ​ർ​ത്ത​ക​ർ അ​വ​ഗ​ണി​ച്ചു. ഷാ​ഫി പ​റ​ന്പി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ നി​ന്നും ഷാ​ഫി ഇ​റ​ങ്ങി​പ്പോ​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും വി.​ടി. ബ​ൽ​റാം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ വി​ശ​ദീക​രി​ച്ച​ത്. സ​ഭ നി​ർ​ത്തി വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts