ഞ​ങ്ങ​ളു​ണ്ട് കൂടെ..! കോ​ഴ ആ​രോ​പ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ

വ​യ​നാ​ട്: കോ​ഴ ആ​രോ​പ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന് പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ സ്റ്റ​ണ്ടു​മാ​ത്ര​മാ​ണ് ഇ​തെ​ന്ന് മു​സ്ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വാ​ർ​ത്ത പു​റ​ത്തുവി​ട്ട ചാ​ന​ലി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ക​ള്ള​ക്ക​ഥ​യാ​ണ് ഇ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.

Related posts