സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​യ​ത് എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന്; കു​റ്റം സ​മ്മ​തി​ച്ച് അ​ബി​ന്‍


ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ കു​റ്റം സ​മ്മ​തി​ച്ച് അ​ബി​ന്‍.​സി.​രാ​ജ്. എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍​സി​യി​ല്‍​നി​ന്നാ​ണ് നി​ഖി​ല്‍ തോ​മ​സി​ന് വേ​ണ്ടി ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ മൊ​ഴിന​ല്‍​കി.

കാ​യം​കു​ളം പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തോ​ട് അ​ബി​ന്‍ പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ജ ഡി​ഗ്രി ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന ഏ​ജ​ന്‍​സി​യു​ടെ ക​ണ്ണി​യാ​ണോ അ​ബി​ന്‍ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കാ​യം​കു​ള​ത്ത് പ​ല​രു​ടെ​യും കൈ​വ​ശം ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഡി​ഗ്രി ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ബി​നെ ചോ​ദ്യംചെ​യ്യും.

ത​നി​ക്ക് വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത് അ​ബി​നാ​ണെ​ന്ന് നി​ഖി​ല്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് മാ​ലി​ദ്വീ​പി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​ബി​നെ പോ​ലീ​സ് നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment