വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി മെ​ക്സി​ക്കോ: ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ

മെ​ക്സി​ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. മെ​ക്സി​ക്കോ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി വേ​ണ്ടി ജൂ​ഡി ബെ​ല്ലിം​ഗാം ര​ണ്ട് ഗോ​ളു​ക​ളും ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഒ​രു ഗോ​ളും നേ​ടി. ജൂ​ലി​യ​ൻ കി​നോ​ന​സും റൗ​ൾ ജി​മെ​ന​സും ആ​ണ് മെ​ക്സി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

54-ാം മി​നി​റ്റി​ൽ ജാ​രെ​ൽ ക്വാ​ൻ​ഷാ റെ​ഡ് കാ​ർ​ഡ് കി​ട്ട് പു​റ​ത്താ​യ​തി​ന് ശേ​ഷം 10 പേ​രു​മാ​യി ക​ളി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ മെ​ക്സി​ക്കോ​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാം ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ക്വാ​ർ​ട്ട​റി​ൽ നോ​ർ​വെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നോ​ർ​വെ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

Related posts

Leave a Comment