ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല ! ലിജോ ജോസ് പെല്ലിേശ്ശരിയ്‌ക്കെതിരേ വിമര്‍ശനവുമായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്…

ഇനി മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുള്ളത് താന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി രംഗത്തു വന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരേ പ്രതികരണവുമായി ഫിലിം ചേംബര്‍ ഭാരവാഹി അനില്‍ തോമസ്.

ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റായ അനില്‍ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലിജോയെ വിമര്‍ശിച്ചിരിക്കുന്നത്.

സിനിമ മേഖല നാര്‍സിസ്റ്റുകള്‍ക്ക്(അകമഴിഞ്ഞ് തന്നെത്തന്നെ സ്‌നേഹിക്കുന്നവര്‍) പറ്റിയ ഇടമല്ലെന്നും ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും അനില്‍ തോമസ് പറയുന്നു.

അനില്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മള്‍ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രൃമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണ്.

അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം. നമ്മള്‍ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്.

തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങള്‍..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു.

ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാര്‍സിസ്റ്റുകള്‍ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…

ഈ പരീക്ഷണ സമയത്ത് ജീവിക്കാന്‍ ശ്രമിക്കു…കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്.

സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും… അങ്ങോട്ട് നല്‍കുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ…പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്.

കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്, ഞങ്ങള്‍ ബിസിനസുകാരാണ്, ഞങ്ങളുടെ മുന്‍ഗണനകള്‍ എല്ലാറ്റിനുമുപരിയായി വരുന്നു …

അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?

https://www.facebook.com/anil.thomas.549221/posts/2862169017224956

Related posts

Leave a Comment