തി​രി​ച്ച​ടി​യി​ൽ പ​ത​റു​മോ ട്രം​പ്? രാ​ജി​വെ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മാ​ർ​ക്കോ റൂ​ബി​യോ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ രാ​ജി​വെ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി യു​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ മാ​ർ​ക്കോ റൂ​ബി​യോ. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​ദ​വി​യി​ൽ തു​ട​രു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് ത​ന്‍റെ പ​ദ്ധ​തി​യെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജി​വെ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ എ​വി​ടെ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്നു​വെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും റൂ​ബി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

റൂ​ബി​യോ സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചു​വെ​ന്നും മു​ൻ​പ് ബ്ലൂം​ബ​ർ​ഗ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ളെ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ഷേ​ധി​ച്ചു. ബ്ലൂം​ബ​ർ​ഗി​ന്‍റെ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും റൂ​ബി​യോ 2028-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് നീ​ങ്ങു​ക​യാ​ണെ​ന്ന ത​ര​ത്തി​ൽ ‘ദി ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്‌’ ന​ൽ​കി​യ വാ​ർ​ത്ത​ക​ൾ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​താ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡി​ല​ൻ ജോ​ൺ​സ​ൺ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം 2028-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ട്രം​പി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​ണ് മാ​ർ​ക്കോ റൂ​ബി​യോ. എ​ന്നാ​ൽ ഭാ​വി രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. 2028-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ഇ​നി സം​സാ​രി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യാ​ൽ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് റൂ​ബി​യോ മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജി​വെ​ച്ച് ട്രം​പി​ന്‍റെ വി​ശ്വ​സ്ത: ഹ​ർ​മീ​ത് കൗ​ർ ധി​ല്ല​ൻ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ ആ​ദ്യ രാ​ജി​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം. യു​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സി​വി​ൽ റൈ​റ്റ്സ് വി​ഭാ​ഗം മേ​ധാ​വി​യും പ്ര​മു​ഖ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ അ​ഭി​ഭാ​ഷ​ക​യു​മാ​യ ഹ​ർ​മീ​ത് കൗ​ർ ധി​ല്ല​ൻ ത​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​രി​ട്ട ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​യ​ർ​ന്ന ത​സ്തി​ക​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന ആ​ദ്യ പ്ര​ധാ​ന രാ​ജി​യാ​ണി​ത്.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ​ക്കാ​രി​യാ​യ ഹ​ർ​മീ​ത് കൗ​ർ, സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ സ്വ​ന്ത​മാ​യി ലോ ​ഫേം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ആ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ലും പാ​ർ​ട്ടി​യി​ലും വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ​യാ​ണ് ഈ ​രാ​ജി പ്ര​ഖ്യാ​പ​നം. അ​റ്റോ​ർ​ണി ജ​ന​റ​ൽ ടോ​ഡ് ബ്ലാ​ഞ്ച് ഹ​ർ​മീ​തി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ രാ​ജി നീ​ട്ടി​വെ​ക്കാ​ൻ വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ഹ​ർ​മീ​ത് കൗ​റു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും ഭ​ര​ണ​കൂ​ട​ത്തി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്.

4,700 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ മു​ക്കി ഇ​ലോ​ൺ മ​സ്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ദാ​രു​ണ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ നീ​ക്കം ചെ​യ്ത് ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്ക്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നും ഏ​ക​ദേ​ശം 4,700 കോ​ടി രൂ​പ​യോ​ള​മാ​ണ് (474 ദ​ശ​ല​ക്ഷം ഡോ​ള​ർ) മ​സ്ക് ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ൽ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ വ​ൻ വി​ജ​യം നേ​ടു​ക​യും ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​സ്കി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത പി​ന്മാ​റ്റം.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ന​വം​ബ​ർ മൂ​ന്നി​ന് “ഇ​ന്ന് ചു​വ​പ്പി​ന് വോ​ട്ട് ചെ​യ്യൂ” എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​സ്ക് പ​ങ്കു​വെ​ച്ച പോ​സ്റ്റും, സെ​ന​റ്റി​ലേ​ക്ക് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ആ​ഴ്ച​ക​ളോ​ളം ത​ന്‍റെ പ്രൊ​ഫൈ​ലി​ൽ പി​ൻ ചെ​യ്തു​വെ​ച്ചി​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തി​ൽ പ്ര​ധാ​നം. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ തി​രി​ച്ചു​വ​ര​വ് വ്യ​ക്ത​മാ​യ​തി​ന് ശേ​ഷ​മാ​ണ് പോ​സ്റ്റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

താ​ൻ ന​ട​ത്തി​യ വ​ൻ തു​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ലു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ചി​ല ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ മ​സ്ക് പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​സ്റ്റു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തോ​ടെ ഭ​ര​ണ​രം​ഗ​ത്തും കോ​ർ​പ്പ​റേ​റ്റ് ത​ല​ത്തി​ലും ട്രം​പി​നോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ന​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

ട്രം​പി​ന്‍റെ യു​ദ്ധ​ന​യം ഇ​നി എ​ളു​പ്പ​മാ​കി​ല്ല
(ലേ​ഖ​ക​ൻ അ​ഡ്വ. പ്ര​ശാ​ന്ത് പ​ദ്മ​നാ​ഭ​ൻ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് )

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന്‍റെ പ​കു​തി​യെ​ത്തി​യ​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും സെ​ന​റ്റി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ പാ​ർ​ട്ടി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. എ​തി​ർ ക​ക്ഷി​യാ​യ ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി​ക്ക് ര​ണ്ടു സ​ഭ​ക​ളി​ലും വ്യ​ക്ത​മാ​യ മു​ൻ‌​തൂ​ക്കം കി​ട്ടി​യി​രി​ക്കു​ന്നു. ആ​ർ​ട്ടി​ക്കി​ൾ 1 സെ​ക്‌​ഷ​ൻ 7 അ​നു​സ​രി​ച്ച് ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി​യ ഒ​രു ബി​ല്ല് പ്ര​സി​ഡ​ന്‍റി​ന് അം​ഗീ​ക​രി​ക്കു​ക​യോ ത​ന്‍റെ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി തി​രി​ച്ച​യ​യ്ക്കു​ക​യോ ചെ​യ്യാം. തി​രി​ച്ച​യ​യ്ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ആ ​എ​തി​ർ​പ്പ് ഉ​ൾ​പ്പ​ടെ ര​ണ്ടു സ​ഭ​ക​ളി​ലും വീ​ണ്ടും ച​ർ​ച്ച ചെ​യ്യു​ക​യും മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​യ​മ​മാ​കൂ. ഇ​പ്ര​കാ​രം മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം, ര​ണ്ടു സ​ഭ​യി​ലും ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി​ക്ക് ഇ​പ്പോ​ഴും കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം, പ്ര​സി​ഡ​ന്‍റ് ട്രം​പ് ത​ന്‍റെ വീ​റ്റോ അ​ധി​കാ​രം സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ട​ത്.

യു​ദ്ധാ​ധി​കാ​ര​വും കോ​ൺ​ഗ്ര​സും

ആ​ർ​ട്ടി​ക്കി​ൾ 2, സെ​ക്‌​ഷ​ൻ 2 അ​നു​സ​രി​ച്ച്, യു​എ​സ് പ്ര​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് ആ​ണ്. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ വി​വി​ധ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തും പ്ര​സി​ഡ​ന്‍റാ​ണ്. ആ​ർ​ട്ടി​ക്കി​ൾ 1, സെ​ക്‌​ഷ​ൻ 8 അ​നു​സ​രി​ച്ച് യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം സു​വ്യ​ക്ത​മാ​യി യു​എ​സ് കോ​ൺ​ഗ്ര​സി​ൽ നി​ക്ഷി​പ്ത​മാ​ണ്. എ​ന്നി​ട്ടും, ട്രം​പ് ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ ഒ​രി​ക്ക​ൽ​പോ​ലും, കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗീ​കാ​രം തേ​ടി​യി​ട്ടി​ല്ല. അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു? 1973ലെ ​വാ​ർ പ​വ​ർ റ​സ​ലൂ​ഷ​ൻ ആ​ണ് ട്രം​പ് ഉ​പ​യോ​ഗി​ച്ച​ത്.

വാ​ർ പ​വ​ർ റ​സ​ലൂ​ഷ​ൻ 1973ലെ ​സെ​ക്‌​ഷ​ൻ 3 അ​നു​സ​രി​ച്ച്, യു​എ​സ് സൈ​ന്യ​ത്തെ ശ​ത്രു​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് , അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​യ​യ്ക്കു​മ്പോ​ൾ, അ​തു തീ​രു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​നെ, സാ​ഹ​ച​ര്യം അ​റി​യി​ച്ചു​കൊ​ണ്ടി​രി​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​ന് ബാ​ധ്യ​ത​യു​ണ്ട്. യു​ദ്ധ​പ്ര​ഖ്യാ​പ​ന​മി​ല്ലാ​തെ സൈ​ന്യ​ത്തെ ശ​ത്രു​ത​യു​ണ്ടാ​വാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വി​ടു​മ്പോ​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​സ​ഭ​ക​ളെ​യും അ​റി​യി​ക്കാ​നും സെ​ക്‌​ഷ​ൻ 4 അ​നു​സ​രി​ച്ച് പ്ര​സി​ഡ​ന്‍റി​ന് ബാ​ധ്യ​ത​യു​ണ്ട്. ഇ​പ്ര​കാ​രം റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​തി​നു ശേ​ഷം, 60 ദി​വ​സ​ത്തി​ന​കം, കോ​ൺ​ഗ്ര​സ് യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റി​നെ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ, സെ​ക്‌​ഷ​ൻ 5 അ​നു​സ​രി​ച്ച് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​ന് ബാ​ധ്യ​ത​യു​ണ്ട്.

ട്രം​പ്, 2025 ജൂ​ണി​ൽ ഇ​റാ​ന്‍റെ ആ​ണ​വ​കേ​ന്ദ്രം ആ​ക്ര​മി​ച്ച​പ്പോ​ഴും, 2026 ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ൽ ഇ​സ്ര​യേ​ലി​നോ​ടൊ​പ്പം ചേ​ർ​ന്ന് ഇ​റാ​നി​ൽ മേ​ജ​ർ കോം​ബാ​റ്റ് ഓ​പ്പ​റേ​ഷ​ൻ​സ് ന​ട​പ്പാ​ക്കി​യ​പ്പോ​ഴും കോ​ൺ​ഗ്ര​സി​നെ വെ​റു​തെ അ​റി​യി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്. ഒ​രു പെ​ർ​മി​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു, ട്രം​പ് പ​റ​ഞ്ഞ​ത്, ശ​ത്രു​ത​യു​ള്ള സാ​ഹ​ച​ര്യം അ​വ​സാ​നി​ച്ച സ്ഥി​തി​ക്ക് വാ​ർ പ​വ​ർ റ​സ​ലൂ​ഷ​ൻ അ​നു​സ​രി​ച്ച് 60 ദി​വ​സ​ത്തി​ന​കം, കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗീ​കാ​രം നേ​ടേ​ണ്ട ആ​വ​ശ്യം ഇ​നി​യി​ല്ല എ​ന്നാ​യി​രു​ന്നു.

ഏ​ക​ധ്രു​വ​മ​ല്ലാ​ത്ത ലോ​കം

വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം​കൂ​ടി ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ചൈ​ന അ​മേ​രി​ക്ക​യ്ക്ക് ഒ​രു സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​യാ​ണി​പ്പോ​ൾ. രാ​ഷ്‌​ട്രീ​യ​മാ​യോ സാ​മ്പ​ത്തി​ക​മാ​യോ ന​യ​പ​ര​മാ​യോ ലോ​കം ഏ​ക ചാ​ല​ക​ശ​ക്തി​യി​ൽ കേ​ന്ദ്രീ​കൃ​ത​മ​ല്ല. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ബ്രി​ക്സു​മൊ​ക്കെ, അ​മേ​രി​ക്ക​യ്ക്കു വെ​ല്ലു​വി​ളി​യാ​ണ്. പ​ക്ഷേ, ലോ​ക​മെ​മ്പാ​ടു​മു​ള്ള സൈ​നി​ക​ശ​ക്തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് അ​ടു​ത്തെ​ങ്ങും വേ​റൊ​രു രാ​ഷ്‌​ട്ര​വു​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. എ​ല്ലാ സ​മു​ദ്ര​ങ്ങ​ളി​ലും ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക​മാ​യ സൈ​നി​ക​ശ​ക്തി പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഏ​ക രാ​ജ്യ​മാ​യി അ​മേ​രി​ക്ക തു​ട​രു​ന്നു. അ​മേ​രി​ക്ക​യു​ടെ 954 ബി​ല്ല‍്യ​ൻ ഡോ​ള​ർ എ​ന്ന പ്ര​തി​രോ​ധ​ബ​ജ​റ്റ്, ലോ​ക​ത്തെ അ​ടു​ത്ത നാ​ലു വ​ലി​യ സൈ​നി​ക​ശ​ക്തി​ക​ളു​ടെ ഒ​രു​മി​ച്ചു​ള്ള ചെ​ല​വ​ഴി​ക്ക​ലി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

ട്രം​പ് മാ​ത്ര​മ​ല്ല, മു​മ്പും പ​ല അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രും കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗീ​കാ​രം വേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്ത് അ​മേ​രി​ക്ക​ൻ സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ബി​ൽ ക്ലി​ന്‍റ​ൺ 1999ൽ ​നാ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ഗോ​സ്ലോ​വി​യ​യ്ക്കെ​തി​രേ ന​ട​ത്തി​യ ആ​ക്ര​മ​ണം, ഒ​ബാ​മ 2011ൽ ​ന​ട​ത്തി​യ ലി​ബി​യ ആ​ക്ര​മ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. 1999 കാ​ല​ത്ത് ബി​ൽ ക്ലി​ന്‍റ​ണും ഇ​ന്ന് ട്രം​പി​നെ​പ്പോ​ലെ കോ​ൺ​ഗ്ര​സി​ൽ സ്വ​ന്തം പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. എ​ന്നി​ട്ടും, ത​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​ര​ങ്ങ​ൾ അ​തി​ശ​ക്ത​മാ​യി പ്ര​യോ​ഗി​ച്ചു. ഇ​വി​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​യ ചെ​ക്ക് ആ​ൻ​ഡ് ബാ​ല​ൻ​സ്, പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ പ്രാ​പ്ത​മാ​യ ഒ​രു കോ​ൺ​ഗ്ര​സി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​മി​തി​യി​ലാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന ഒ​രു സു​പ്രീം​കോ​ട​തി​യു​ടെ​യും പ്ര​സ​ക്തി.

മ​ഹാ​നാ​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​യു​ടെ ഒ​രു ഫൗ​ണ്ടി​ങ് ഫാ​ദ​റു​മാ​യ തോ​മ​സ് ജെ​ഫേ​ഴ്സ​ൺ പ​റ​ഞ്ഞ​തു​പോ​ലെ; “ന​മ്മു​ടെ സ​വി​ശേ​ഷ​മാ​യ സു​ര​ക്ഷ എ​ഴു​ത​പ്പെ​ട്ട ഒ​രു ഭ​ര​ണ​ഘ​ട​ന​യി​ലാ​ണ്. വ്യാ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ അ​തി​നെ വെ​റു​മൊ​രു ക​ട​ലാ​സു​തു​ണ്ടാ​ക്കി മാ​റ്റാ​തി​രി​ക്കാം.”

വെ​ല്ലു​വി​ളി​ക​ൾ മു​ന്നി​ൽ

ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​മേ​യം കോ​ൺ​ഗ്ര​സ് പ​ല​ത​വ​ണ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന സ​ഭ​ക​ളി​ൽ പ​തി​നാ​ലു ത​വ​ണ അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​നി മു​ന്നോ​ട്ട് ട്രം​പി​ന് ഇ​ത്ര സു​ഗ​മ​മാ​യി​രി​ക്കി​ല്ല കാ​ര്യ​ങ്ങ​ൾ.

ഏ​റ്റ​വും പ്ര​ധാ​ന​മാ​യി യു​ദ്ധ​ത്തി​നാ​യു​ള്ള ഫ​ണ്ടിം​ഗ് വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ സ​ഭ​യ്ക്കു ക​ഴി​യും. പ്ര​സി​ഡ​ന്‍റാ​യി ഇ​നി​യു​ള്ള കാ​ലം ട്രം​പി​നെ lame duck പ്ര​സി​ഡ​ന്‍റ് എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. കാ​ര​ണം, അ​ധി​കാ​രം പ്രാ​യോ​ഗി​ക​മാ​യി കോ​ൺ​ഗ്ര​സി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടും, വെ​ട്ടി​ച്ചു​രു​ക്ക​പ്പെ​ടും. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പു​തി​യ അം​ഗ​ങ്ങ​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത് 2027 ജ​നു​വ​രി മൂ​ന്നി​നു മാ​ത്ര​മാ​ണ്. അ​തു​വ​രെ ട്രം​പി​ന് ഇ​പ്പോ​ഴ​ത്തെ റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷ കോ​ൺ​ഗ്ര​സി​ന്‍റെ പി​ൻ​ബ​ല​മു​ണ്ട്. ഇ​നി​യൊ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത ട്രം​പ് ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ​ത​ന്നെ അ​തി​ശ​ക്ത​മാ​യി ഇ​റാ​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. അ​തോ​ടൊ​പ്പം ത​ന്നെ താ​ൻ വി​ജ​യി​ച്ചു​വെ​ന്നു പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​ദ്ധം പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കാ​നും ട്രം​പ് മു​തി​ർ​ന്നേ​കും. അ​തി​നു മു​ന്നോ​ടി​യാ​യി, സ​ഖ്യ രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പം ഇ​റാ​നെ ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക എ​ന്ന ത​ന്ത്രം​കൂ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​തു കൂ​ടാ​തെ, വെ​നി​സ്വേ​ല​യി​ലെ​യും യു​ക്രെ​യ്നി​ലെ​യും ട്രം​പി​ന്‍റെ ന​യ​ങ്ങ​ളെ പു​തി​യ കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നാ​ത്മ​ക​മാ​യി സ​മീ​പി​ക്കും. ട്രം​പി​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്, പ​ല നി​യ​മ​ങ്ങ​ളെ​യും വീ​റ്റോ ചെ​യ്യു​ക എ​ന്ന​തു മാ​ത്ര​മാ​യി​രി​ക്കും.

Related posts

Leave a Comment