തീ​പി​ടി​ച്ച് പു​ഴ​യി​ല്‍ ഒ​ഴു​കി​ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തീ​യ​ണ​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന

കോ​ഴി​ക്കോ​ട്: തീ​പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​യ​ര്‍ പൊ​ട്ടി പു​ഴ​യി​ലൂ​ടെ ഒ​ഴു​കി. അ​തി​സാ​ഹ​സി​ക യ​ജ്ഞ​ത്തി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി ഫ​റോ​ക്ക് പ​ഴ​യ​പാ​ലം ചു​വ​ട്ടി​ല്‍ നി​ര്‍​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​ര്‍​ജെ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ന്‍​ജി​നും ഇ​ന്ധ​ന ടാ​ങ്കി​ലും തീ ​പ​ട​രു​ക​യാ​യി​രു​ന്നു ബോ​ട്ടി​നെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​യ​ര്‍ തീ​ക​ത്തി പൊ​ട്ടി​യ​തി​നാ​ല്‍ ബോ​ട്ട് പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ തീ ​അ​ണ​യ്ക്ക​ല്‍ ബു​ദ്ധി​മു​ട്ടാ​യി.

തു​ട​ര്‍​ന്ന് ര​ണ്ട് മീ​ഞ്ച​ന്ത​യി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​ന്ന് പാ​ല​ത്തി​ല്‍ ക​യ​റ്റി മു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ചീ​റ്റി​ച്ച​പ്പോ​ള്‍ ബോ​ട്ട് ഒ​ഴു​കി ന​ട​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​ശി​ഹാ​ബു​ദീ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ മ​നു​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക​യ​റു​മാ​യി പു​ഴ​യി​ല്‍ ഇ​റ​ങ്ങി.

ബോ​ട്ടി​നെ ക​യ​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ര​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ചു. എ​ന്‍​ജി​നി​ലും ഇ​ന്ധ​ന​ടാ​ങ്കി​ലും തീ ​പ​ട​ര്‍​ന്ന ബോ​ട്ടി​ല്‍ നി​ന്ന് എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ നീ​ക്കം ചെ​യ്തു. വെ​ള്ള​മ​ടി​ച്ച് തീ​യ​ണ​ക്കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Related posts

Leave a Comment