ജിഷ്ണു എവിടെ?, കോട്ടയത്തിന് എന്തിന് പോയി? മൃതദേഹം ആരുടേത്? ദു​രൂ​ഹ​ത ക​ണ്ടെ​ത്താ​നു​ള്ള ശാ​സ്ത്രീ​യ നി​ഗ​മ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു


വൈ​ക്കം: യു​വാ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലെ പി​ന്നി​ലെ ദു​രൂ​ഹ​ത ക​ണ്ടെ​ത്താ​നു​ള്ള ശാ​സ്ത്രീ​യ നി​ഗ​മ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു. വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം ശാ​രി​ക ഭ​വ​നി​ൽ ഹ​രി​ദാ​സി​ന്‍റെ മ​ക​നും കു​മ​ര​ക​ത്തെ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ജി​ഷ്ണു​വി(23)​നെ കാ​ണാ​താ​യി മൂ​ന്നു മാ​സം പി​ന്നി​ടു​ന്പോ​ഴും കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ലാ​തെ പോ​ലീ​സു​കാ​രും.

ഇ​തി​ൽ പ്ര​തി​ക്ഷേ​ധം ശ​ക്ത​മാ​കു​ന്നു. കോ​ട്ട​യം മ​റി​യ​പ്പ​ള്ളി​യി​ൽ മ​ര​ക്കൊ​ന്പി​ൽ തു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജി​ഷ്ണു​വി​ന്‍റേതെ​ന്ന് പോ​ലി​സ് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ല​വും ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ബ​ർ​സെ​ല്ലി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടും ര​ണ്ട​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല.

21 ദി​വ​സ​ത്തി​ന​കം ഡി​എ​ൻ​എ പ​രി​ശോ​ധ​ന സ്ഥ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ജി​ഷ്ണു​വി​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ളും വാ​ട്ട്സ് ആ​പ്പ് മെ​സേ​ജു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് സൈ​ബ​ർ​സെ​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ജി​ഷ്ണു​ണു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങു​മാ​യി​രു​ന്നു.

കോട്ടയത്തിന് എന്തിന് പോയി?
ക​ഴി​ഞ്ഞ ജൂ​ണ്‍ മൂ​ന്നി​നാ​ണ് ജി​ഷ്ണു​വി​നെ കാ​ണാ​താ​വു​ന്ന​ത്. രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ നി​ന്ന് ജി​ഷ്ണു ജോ​ലി ചെ​യ്യു​ന്ന കു​മ​ര​ക​ത്തെ ബാ​റി​ലേ​യ്ക്ക് പോ​യി. 8.45ന് ​ബാ​റി​ലെ​ത്തി​യ ജി​ഷ്ണു 9.15ന് ​കെഎആ​ർ​ടി​സി ബ​സി​ൽ കോ​ട്ട​യ​ത്തേ​ക്ക് പോ​യ​താ​യി ബ​സ് ക​ണ്ട​ക്ട​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് കാ​ണാ​താ​യ ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ കോ​ട്ട​യം മ​റി​യ പ​ള്ളി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീസ് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​ത്തെ​ക്കു​റി​ച്ചു സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഡി​എ​ൻ​എ ടെ​സ്റ്റി​നാ​യി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

യു​വാ​വി​നെ കാ​ണാ​താ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്ന​തി​ൽ പോ​ലി​സ് നി​സം​ഗ​ത കാ​ട്ടു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment