ആലപ്പുഴയുടെ ഗതിയിതെങ്കിൽ..! തീപിടിത്തം ഉണ്ടാകുന്ന പ്രദേശങ്ങളിൽ തീ നിയന്ത്രിക്കാൻ ഫയർഫോഴ്സിന് വെള്ളമില്ല; വേനൽ കനത്ത തോടെ കുളങ്ങൾ വറ്റിയതാണ് കാരണം

thoduആ​ല​പ്പു​ഴ: വേ​ന​ൽ ക​ന​ത്ത​തോ​ടെ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന തീ​പി​ടു​ത്ത​ങ്ങ​ൾ അ​ണ​യ്ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം കു​ടി​ക്കു​ന്നു. തീ ​കെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ള ജ​ലം പ​ല​പ്പോ​ഴും തീ​പി​ടു​ത്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ല​ഭ്യ​മാ​കാ​ത്ത​താ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വ​ല​യ്ക്കു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ന് 5000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യാ​ണു​ള്ള​ത്. മു​ഴു​വ​ൻ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്താ​ൽ  അ​ഞ്ച് മി​നി​ട്ടു​കൊ​ണ്ട് വാ​ഹ​ന​ത്തി​ലെ ജ​ലം തീ​രും. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള ജ​ല​മാ​ണ് തീ​കെ​ടു​ത്തു​ന്ന​തി​ന് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ക​ന​ത്ത വേ​ന​ൽ മൂ​ലം ഭൂ​രി​ഭാ​ഗം ജ​ല​സ്രോ​ത​സു​ക​ളും വ​റ്റി​യ​താ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സ് ആ​ല​പ്പു​ഴ യൂ​ണി​റ്റി​ൽ നേ​ര​ത്തെ ജ​ലം ശേ​ഖ​രി​ച്ചി​രു​ന്ന സം​വി​ധാ​നം ചെ​ളി ക​യ​റി ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക കു​ളം ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ർ​മി​ച്ചാ​ണ് വാ​ഹ​ന​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ രീ​തി​യി​ൽ താ​പ​നി​ല തു​ട​ർ​ന്നാ​ൽ അ​ധി​ക​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ ജ​ലം ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

ഇ​ന്ന് പു​ല​ർ​ച്ചെ മ​ങ്കൊ​ന്പ് അ​റ​യ്ക്ക​ൽ സ്കൂ​ളി​ന് സ​മീ​പം മു​ള​ങ്കൂ​ട്ട​ത്തി​ന് തീ​പി​ടി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൈ​ന​ക​രി​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ണ​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു. വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ പാ​ട​ത്തു​ണ്ടാ​യി​രു​ന്ന വൈ​ക്കോ​ലി​നാ​യി​രു​ന്നു തീ​പി​ടി​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച​തി​നൊ​പ്പം തെ​ങ്ങോ​ല​ക​ളും മ​ര​ച്ചി​ല്ല​ക​ളും കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ശ​ക്ത​മാ​യ തീ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​ലെ ജ​ലം കൂ​ടാ​തെ മ​റ്റ് ജ​ല​ശേ​ഖ​ര​ണ സ്രോ​ത​സു​ക​ൾ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ തീ​യ​ണ​ക്ക​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts