മാളയിൽ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ പെ​ട്രോ​ളൊ​ഴി​ച്ചു തീ​യി​ട്ടു ന​ശി​പ്പി​ച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു


മാ​ള: വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ അ​ജ്ഞാ​ത​ർ പെ​ട്രോ​ളൊ​ഴി​ച്ചു തീ​വ​ച്ചു​ന​ശി​പ്പി​ച്ചു. മാ​ള കൊ​ച്ചു​ക​ട​വ് പ​ള്ളി ബ​സാ​റി​ൽ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. മു​ള​ണ്ട​ത്ത് ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ 28 ല​ക്ഷം വി​ല​വ​രു​ന്ന കോം​പ​സ് ജീ​പ്പ്, ഇ​റ്റ​ലി​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത അ​ഞ്ചു​ല​ക്ഷ​ത്തി​ന്‍റെ ബെ​ൻ​ലി ബൈ​ക്ക്, ഡി​യോ സ്കൂ​ട്ട​ർ എ​ന്നി​വ​യാ​ണ് ക​ത്തി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്തു തീ​ക​ത്തു​ന്ന വെ​ളി​ച്ചം​ക​ണ്ട് സ​മീ​പ​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഷാ​ഹു​ലും കു​ടും​ബ​വും ഉ​ണ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ ഒ​ഴി​ച്ച​ശേ​ഷം പു​റ​ത്തേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ചെ​ത്തി​ച്ച് തീ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

മാ​ള എ​സ്ഐ എ​ൻ.​വി. ദാ​സ​ൻ, എ.​വി. ലാ​ലു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ടാ​ഴ്ച്ച മു​ന്പ് സ​മീ​പ​ത്തെ മ​റ്റ​ത്തി​കോ​ട്ട ഹ​മീ​ദി​ന്‍റെ ബൊ​ലേ​റോ ജീ​പ്പി​ന്‍റെ ചി​ല്ലു​ക​ൾ രാ​ത്രി​യി​ൽ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തി​രു​ന്നു.

Related posts