കൊച്ചിയിൽ  നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ത​കൃ​തി;പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ

കൊ​ച്ചി: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​തോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ എ​ക്സൈ​സ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​വ ന​ൽ​കു​ന്ന സം​ഘം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണു പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​വ​രെ​മാ​ത്രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 300 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം വി​പ​ണി​മൂ​ല്യ​മു​ള്ള​താ​ണ് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ. ഇ​ത്ര​യ​ധി​കം ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണു​വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി 57 പേ​ർ​ക്കെ​തി​രെ​യാ​ണു കോ​ട്പാ ആ​ക്ട് പ്ര​കാ​രം അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന മു​ള​വു​കാ​ട് സ്വ​ദേ​ശി ക​ണ​ക്ക​ത്ത​റ വീ​ട്ടി​ൽ ഉ​ത്ത​മ​നെ(53) എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ളി​ൽ​നി​ന്ന് മൂ​വാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് ഹാ​ൻ​സ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട് സേ​ല​ത്തു​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ വി​ൽ​പ്പ​ന. ബീ​ഹാ​ർ സ്വ​ദേ​ശി രോ​ഹി​ത്തി​ന്‍റെ പ​ക്ക​ൽ​നി​ന്നും മൂ​വാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് ഹാ​ൻ​സ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു പു​റ​മെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് കി​ലോ ക​ഞ്ചാ​വും 400 കി​ലോ​യോ​ളം നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഏ​ഴ് പേ​ർ​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ടെ​നി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സ​ജീ​വ് കു​മാ​ർ, പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാം ​പ്ര​സാ​ദ്, അ​ജ​യ​ഭാ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രീ​ഷ്, റെ​നി, ആ​ഷ്ലി എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts