ബംഗാളികൾ  തിരികെ വരണം;  മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളുടെ  സ​മ​രം തീ​ർ​ന്നെ​ങ്കി​ലും കടലിൽ പോകാനാകാതെ ബോ​ട്ടു​ക​ൾ ; സമരത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയാലോ  ബോട്ടുകൾ ഓടിത്തുടങ്ങുകയുള്ളു

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും അ​നു​ബ​ന്ധ​മേ​ഖ​ല​യും ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് സ​മ​രം മ​ന്ത്രി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും മു​രു​ക്കും​പാ​ടം മു​ന​ന്പം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ പ​കു​തി​യി​ല​ധി​കം ബോ​ട്ടു​ക​ളും ഇ​പ്പോ​ഴും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​തെ ക​ര​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. സ​മ​രം മൂ​ലം നാ​ട്ടി​ലേ​ക്ക് പോ​യ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ൾ ഇ​നി​യും തി​രി​ച്ചെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​തെ കി​ട​ക്കു​ന്ന​ത്.

മു​ന​ന്പ​ത്ത് ചെ​റു​മീ​നു​ക​ളെ പി​ടി​ച്ച ബോ​ട്ടു​ക​ൾ​ക്കെ​തി​രേ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ എ​ടു​ത്ത ക​ർ​ശ​ന ന​ട​പ​ടി​യെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷം മൂ​ലം ഇ​വ​ർ സ​മ​ര​ത്തി​നു മു​ന്പാ​യി ത​ന്നെ നാ​ടു​വി​ട്ടി​രു​ന്നു. സ​മ​രം തീ​ർ​ന്ന​തോ​ടെ കു​റ​ച്ച് പേ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും പ​കു​തി​യി​ല​ധി​കം പേ​രും ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. നാ​ട്ടു​കാ​രും ബം​ഗാ​ളി​ക​ളും പ​ണി​ക്കാ​രാ​യി​ട്ടു​ള്ള ചി​ല ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ള്ളു. കൂ​ടാ​തെ നാ​ട്ടു​കാ​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​റി​യ കൈ​വ​ലി ബോ​ട്ടു​ക​ളും ക​ട​ലി​ൽ പോ​കു​ന്നു​ണ്ട്.

ഐ​സ് ഫാ​ക്ട​റി​ക​ൾ എ​ല്ലാം ത​ന്നെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്ന​തി​നാ​ൽ ഐ​സ് കി​ട്ടാ​ൻ ബോ​ട്ടു​ക​ൾ ക്യൂ ​കി​ട​ക്കു​ക​യാ​ണ്. ഇ​തും ബോ​ട്ടു​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ പ്ര​തി​ബ​ന്ധ​മാ​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച നീ​ണ്ടുനി​ന്ന സ​മ​രം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യേ​യും അ​നു​ബ​ന്ധ​മേ​ഖ​ല​യേ​യും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യി​ട്ട് തെ​ക്ക് വ​ട​ക്ക് ന​ട​ക്കു​ക​യാ​ണ്.

ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​ത്ത​രം വ്യാ​പാ​ര​ശാ​ല​ക​ളി​ലും ക​ച്ച​വ​ടം നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. പ​ല ക​ട​ക​ളും പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ര​ന്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​തെ വ​ന്ന​തോ​ടെ ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. തീ​ര​ക്ക​ട​ലി​ൽ ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന ഐ​ല, ചാ​ള എ​ന്നി​വ​കൊ​ണ്ടാ​ണ് പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്.

മ​ത്സ്യ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ ഇതരസം​സ്ഥാ​ന​ക്കാ​ർ എ​ത്തി മു​ഴു​വ​ൻ ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് പോ​യി തി​രി​കെ എ​ത്ത​ണം. ഇ​തി​നു ഇ​നി​യും ര​ണ്ടാ​ഴ്ച കാ​ത്തി​രി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്നാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Related posts