മതിയാക്കൂ ഈ പോസ്റ്റുമോര്‍ട്ടം ! ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതില്‍ രസം കണ്ടെത്തുന്നു; പൊട്ടിത്തെറിച്ച് ഖുശ്ബു

 

നടി ശ്രീദേവിയുടെ മരണം അമിതമായ സൗന്ദര്യസംരക്ഷണ ഉപയോഗഫലമാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ രൂക്ഷപ്രതികരണവുമായി ഖുശ്ബു.അവരുടെ മൃതദേഹം നാട്ടിലെത്തിയിട്ട് പോലുമില്ല. അപ്പോഴാണ് ഇവിടെ ഭ്രാന്തു പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതികളെയും കീറി മുറിച്ചു പരിശോധിക്കുന്നത്. ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു.

ഖുശ്ബുവിന്റെ ട്വീറ്റില്‍ പറയുന്നിങ്ങനെ…അവരുടെ മൃതദേഹം ഇനിയും നാട്ടിലെത്തിയിട്ടില്ല..എന്നാല്‍ ഇവിടെ ഭ്രാന്ത് പിടിച്ച ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതിയെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്. ഒന്ന് മതിയാക്കൂ..അവരുടേതായ ലക്ഷ്യങ്ങളിലൂടെ അന്തസ്സായി ജീവിതം നയിച്ച ഒരു സ്ത്രീയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏതൊരു പുരുഷനെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ അവരുടെ പേര് പ്രശസ്തമായിക്കഴിഞ്ഞു. അത് കൊണ്ട് ദയവു ചെയ്തു വായടയ്ക്കൂ..ഖുശ്ബു പറഞ്ഞു.

 

Related posts