കാ​ല്‍​പ്പ​ന്താ​ര​വ​ത്തി​ലേ​ക്ക് നാ​ട്; കോ​ട്ട​യ​ത്തെ എം​എ​ൽ​എ​മാ​രു​ടെ ഫു​ട്ബോ​ൾ ടീ​മി​നെ​യ​റി​യാം

കോ​​ട്ട​​യം: ലോ​​കം ഒ​​രു പ​​ന്തി​​നു ചു​​റ്റും ക​​റ​​ങ്ങാ​​ന്‍ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ള്‍ മാ​​ത്രം. കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് എ​​ല്ലാ​​വ​​രും. ജി​​ല്ല​​യും കാ​​ല്‍​പ്പ​​ന്താ​​ര​​വ​​ത്തി​​ല്‍ അ​​ലി​​ഞ്ഞു​​ക​​ഴി​​ഞ്ഞു. കോ​​രി​​ച്ചൊ​​രി​​യു​​ന്ന മ​​ഴ​​യു​​ടെ ചെ​​റു​​ത​​ണു​​പ്പി​​ല്‍ കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ചൂ​​ടും ആ​​വേ​​ശ​​വും നി​​റ​​യും. ര​​ണ്ടു​​മാ​​സം മു​​മ്പു ന​​ട​​ന്ന ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് എം​​എ​​ല്‍​എ​​മാ​​രും പ​​ന്തു​​ക​​ളി ആ​​വേ​​ശ​​ത്തി​​ലാ​​ണ്.

പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന തി​​ര​​ക്കി​​നി​​ട​​യി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണാ​​ന്‍ ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​ല്ലാ​​വ​​രും. ചി​​ല​​രാ​​ക​​ട്ടെ സ്‌​​കൂ​​ള്‍, കോ​​ള​​ജ് കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ താ​​ര​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു. അ​​ര്‍​ജ​​ന്‍റീ​​ന​​യും ബ്ര​​സീ​​ലു​​മാ​​ണ് മി​​ക്ക​​വ​​രു​​ടെ​​യും ഇ​​ഷ്ട ടീം. ​​മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യു​​മാ​​ണ് ഇ​​ഷ്ട​​താ​​ര​​ങ്ങ​​ള്‍.

സ്പീ​​ക്ക​​ര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അ​​ര്‍​ജ​​ന്‍റീ​​ന ഫാ​​ന്‍
ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഒ​​രു സ്‌​​റ്റൈ​​ല്‍ എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യാ​​ണ്. എ​​നി​​ക്ക് പ​​ണ്ടു​​മു​​ത​​ലേ അ​​ര്‍​ജ​​ന്‍റീ​​ന ടീ​​മി​​നെ​​യാ​​ണ് ഇ​​ഷ്ടം. അ​​വ​​രു​​ടെ ഒ​​ത്തൊ​​രു​​മ​​യും ഷൂ​​ട്ടിം​​ഗും പാ​​സിം​​ഗു​​മൊ​​ക്കെ അ​​ത്ഭു​​ത കാ​​ഴ്ച​​യാ​​ണ്. എം​​ടി സ്‌​​കൂ​​ള്‍ പ​​ഠ​​ന​​കാ​​ല​​ത്ത് ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ര​​ക്കു​​ണ്ടെ​​ങ്കി​​ലും പ​​ര​​മാ​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണും. അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ ക​​ളി മു​​ട​​ക്കി​​ല്ല.

മ​​ന്ത്രി മോ​​ന്‍​സ് പോ​​ര്‍​ച്ചു​​ഗ​​ലി​​നൊ​​പ്പം
പോ​​ര്‍​ച്ചു​​ഗ​​ല്‍ ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​ണ്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​റ​​ങ്കി​​പ്പ​​ട ഇ​​ത്ത​​വ​​ണ ക​​പ്പ് നേ​​ടു​​മെ​​ന്ന് ഉ​​റ​​ച്ചു വി​​ശ്വ​​സി​​ക്കു​​ന്നു. തി​​ര​​ക്കി​​നി​​ട​​യി​​ലും മ​​ത്സ​​രം കാ​​ണ​​ണമെ​​ന്നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മാ​​ണി സി. ​​കാ​​പ്പ​​ന്‍
വോ​​ളി​​ബോ​​ൾ താ​​ര​​മാ​​ണെ​​ങ്കി​​ലും ഫു​​ട്‌​​ബോ​​ളി​​നോ​​ടും ന​​ല്ല ക​​മ്പ​​മാ​​ണു​​ള്ള​​ത്. ബ്ര​​സീ​​ല്‍ ടീ​​മി​​നെ​​യാ​​ണ് ഇ​​ഷ്ടം. ക​​ഴി​​ഞ്ഞ ത​​വ​​ണ ക​​പ്പി​​നും ചു​​ണ്ടി​​നു​​മി​​ട​​യി​​ല്‍ കി​​രീ​​ടം ന​​ഷ്ട​​പ്പെ​​ട്ട ഫ്രാ​​ന്‍​സി​​നാ​​ണ് ഇ​​ത്ത​​വ​​ണ സാ​​ധ്യ​​ത. എം​​ബ​​പ്പെ​​യാ​​ണ് ഇ​​ഷ്ട​​താ​​രം. മ​​ത്സ​​രം എ​​ല്ലാം​​ത​​ന്നെ മു​​ട​​ങ്ങാ​​തെ കാ​​ണ​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹം.

ചാ​​ണ്ടി ഉ​​മ്മ​​ന്‍
അ​​ര്‍​ജ​​ന്‍റീ​​ന​​യാ​​ണ് എ​​ന്‍റെ ടീം, ​​മെ​​സി​​യാ​​ണ് ഇ​​ഷ്ട​​താ​​രം. ക്വാ​​ര്‍​ട്ട​​ര്‍ മ​​ത്സ​​രം മു​​ത​​ല്‍ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ബി​​ഗ് സ്‌​​ക്രീ​​നി​​ല്‍ മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​മൊ​​രു​​ക്കും.

നാ​​ട്ട​​കം സു​​രേ​​ഷ്
സ്‌​​കൂ​​ള്‍, കോ​​ള​​ജ് കാ​​ല​​ഘ​​ട്ടം മു​​ത​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഒ​​രു ല​​ഹ​​രി​​യാ​​യി​​രു​​ന്നു. മെ​​സി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ലോ​​ക താ​​ര​​ങ്ങ​​ള്‍ അ​​ണി​​നി​​ര​​ക്കു​​ന്ന അ​​ര്‍​ജ​​ന്‍റീ​​ന​​യോ​​ടാ​​ണ് താ​​ത്പ​​ര്യം. ഇ​​ത്ത​​വ​​ണ​​യും അ​​വ​​ര്‍ ക​​പ്പ് കൊ​​ണ്ടു​​പോ​​കും. സ​​മ​​യ​​പ​​രി​​മി​​തി​​യു​​ണ്ടെ​​ങ്കി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം ഒ​​രു​​മി​​ച്ചി​​രു​​ന്നു കാ​​ണ​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹം.

പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി
ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പ് മ​​ത്സ​​രം കൂ​​ടു​​ത​​ല്‍ ആ​​വേ​​ശ​​ത്തി​​ല്‍ കാ​​ണാ​​ന്‍ വ​​ലി​​യ ഒ​​രു ടി​​വി​​ത​​ന്നെ വാ​​ങ്ങി. അ​​ന്നും ഇ​​ന്നും ബ്ര​​സീ​​ലാ​​ണ് എ​​ന്‍റെ ടീം. ​​മ​​ഞ്ഞ​​പ്പ​​ട​​യു​​ടെ കാ​​ല്‍​പ്പ​​ന്താ​​ര​​വ​​ത്തി​​ന് ലോ​​കം കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്, ഒ​​പ്പം ഞാ​​നും.

വി​​നു ജോ​​ബ്
ഫ്രാ​​ന്‍​സ് ഇ​​ത്ത​​വ​​ണ ക​​പ്പ് നേ​​ടും. എ​​നി​​ക്ക് ഫ്രാ​​ന്‍​സ് ടീ​​മി​​നോ​​ടാ​​ണ് ഇ​​ഷ്ടം. എം​​ബ​​പ്പെ​​യു​​ടെ മാ​​സ്മ​​രി​​ക നീ​​ക്ക​​ങ്ങ​​ൾ കാ​​ണേ​​ണ്ട​​ത​​ല്ലേ. ഫ്രാ​​ന്‍​സ് ടീ​​മി​​ന് ഒ​​ത്തൊ​​രു​​മ​​യു​​ണ്ട്. ടീം ​​സ്പ്‌​​രി​​റ്റു​​ണ്ട്. സ​​മ​​യ​​പ​​രി​​മി​​തി​​ക​​ള്‍ ഒ​​രു​​പാ​​ടു​​ണ്ട്. എ​​ങ്കി​​ലും പ​​ര​​മാ​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണ​​ണം.

എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍
ബ്ര​​സീ​​ല്‍, അ​​ര്‍​ജ​​ന്‍റീ​​ന ടീ​​മു​​ക​​ളെ ഒ​​രേ​​പോ​​ലെ ഇ​​ഷ്ട​​മാ​​ണ്. ചെ​​റു​​പ്പം മു​​ത​​ലേ സ്‌​​പോ​​ര്‍​ട്‌​​സ് രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണ്. ഫു​​ട്‌​​ബോ​​ള്‍ സ്പി​​രി​​റ്റ് ഇ​​പ്പോ​​ഴു​​മു​​ണ്ട്. എ​​ത്ര തി​​ര​​ക്കു​​ണ്ടെ​​ങ്കി​​ലും ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ മു​​ഴു​​വ​​ന്‍ കാ​​ണും.

കെ. ​​ബി​​നി​​മോ​​ന്‍
ബ്ര​​സീ​​ല്‍ ആ​​രാ​​ധ​​ക​​നാ​​ണ്. റൊ​​ണാ​​ള്‍​ഡോ ഫാ​​നു​​മാ​​ണ്. ചെ​​റു​​പ്പം മു​​ത​​ലേ ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്കു​​ന്ന​​യാ​​ളാ​​ണ്. ഇ​​പ്പോ​​ള്‍ സ​​മ​​യം കി​​ട്ടു​​ന്നി​​ല്ല. നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ന​​ല്ല തി​​ര​​ക്കാ​​ണ്. എ​​ങ്കി​​ലും ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണാ​​ന്‍ സ​​മ​​യം ക​​ണ്ടെ​​ത്തും.

Related posts

Leave a Comment