റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി അ​ധി​ക ല​ഗേ​ജ് ബു​ക്ക് ചെ​യ്യാം: ജൂ​ലൈ 31 മു​ത​ൽ പു​തി​യ സൗ​ക​ര്യം നി​ല​വി​ൽ വ​രും

പ​ര​വൂ​ർ: റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ അ​ധി​ക ല​ഗേ​ജു​ക​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ജൂ​ലൈ 31 മു​ത​ൽ നി​ല​വി​ൽ വ​രു​ന്നു. നി​ശ്ചി​ത സൗ​ജ​ന്യ പ​രി​ധി​ക്ക​പ്പു​റം ല​ഗേ​ജ് കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്ക് പാ​ഴ്‌​സ​ൽ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ ടി​ക്ക​റ്റി​നൊ​പ്പം ല​ഗേ​ജ് വാ​ൻ ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കും.

റി​സ​ർ​വ് ചെ​യ്ത ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്തി​ഗ​ത ല​ഗേ​ജു​ക​ൾ ബു​ക്ക് ചെ​യ്യാ​മെ​ന്ന റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് മാ​റ്റം.
അ​തേ​സ​മ​യം എ​സി ത്രീ-​ട​യ​ർ, എ​സി ചെ​യ​ർ കാ​ർ, സെ​ക്ക​ൻ​ഡ് ക്ലാ​സ് ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള സൗ​ജ​ന്യ ല​ഗേ​ജ് അ​ല​വ​ൻ​സി​ലും പ​ര​മാ​വ​ധി പ​രി​ധി​യി​ലും മാ​റ്റ​മു​ണ്ടാ​കി​ല്ല. സൗ​ജ​ന്യ പ​രി​ധി​യും പ​ര​മാ​വ​ധി അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യും ഒ​ന്നു​ത​ന്നെ​യാ​യ എ​സി ത്രീ-​ട​യ​ർ, എ​സി ചെ​യ​ർ കാ​ർ ക്ലാ​സു​ക​ളി​ൽ അ​ധി​ക ല​ഗേ​ജ് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ലെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് എ​സി ഫ​സ്റ്റ് ക്ലാ​സി​ൽ 70 കി​ലോ വ​രെ​യും, ഫ​സ്റ്റ് ക്ലാ​സ്, എ​സി ടു-​ട​യ​ർ എ​ന്നി​വ​യി​ൽ 50 കി​ലോ വ​രെ​യും, സ്ലീ​പ്പ​ർ ക്ലാ​സി​ൽ 40 കി​ലോ വ​രെ​യും, സെ​ക്ക​ൻ​ഡ് ക്ലാ​സി​ൽ 35 കി​ലോ വ​രെ​യും സൗ​ജ​ന്യ​മാ​യി ല​ഗേ​ജ് കൊ​ണ്ടു​പോ​കാം. അ​ധി​ക ല​ഗേ​ജി​ന് 1.5 ഇ​ര​ട്ടി തു​ക ന​ൽ​കി പ​ര​മാ​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ബു​ക്കിം​ഗ് ന​ട​ത്താം. എ​സി ഫ​സ്റ്റ് ക്ലാ​സി​ൽ പ​ര​മാ​വ​ധി 150 കി​ലോ​യും, ഫ​സ്റ്റ് ക്ലാ​സ് അ​ല്ലെ​ങ്കി​ൽ എ​സി ടു-​ട​യ​റി​ൽ 100 കി​ലോ​യും, സ്ലീ​പ്പ​റി​ൽ 80 കി​ലോ​യും, സെ​ക്ക​ൻ​ഡ് ക്ലാ​സി​ൽ 70 കി​ലോ​യു​മാ​ണ് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക.

യാ​ത്രാ​വേ​ള​യി​ലോ ല​ക്ഷ്യ​സ്ഥാ​ന​ത്തോ എ​ത്തു​മ്പോ​ൾ ബു​ക്ക് ചെ​യ്യാ​ത്ത​തോ ഭാ​ഗി​ക​മാ​യി ബു​ക്ക് ചെ​യ്ത​തോ ആ​യ അ​ധി​ക ല​ഗേ​ജു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് റെ​യി​ൽ​വേ പി​ഴ ഈ​ടാ​ക്കും. ഇ​തോ​ടൊ​പ്പം ബാ​ഗേ​ജു​ക​ളു​ടെ വ​ലു​പ്പ​ത്തി​ലും റെ​യി​ൽ​വേ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള ബാ​ഗേ​ജു​ക​ൾ ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ പാ​ഴ്‌​സ​ൽ വാ​നി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment