കോ​ന്നി​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ന്നി: സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​മ്പ​ഴ -വെ​ട്ടൂ​ർ – കോ​ന്നി റോ​ഡി​ൽ അ​ട്ട​ച്ചാ​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം രാ​വി​ലെ 7.50 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ്ലൂ ​ഹി​ൽ ക​മ്പ​നി​യു​ടെ ബ​സു​ക​ളാ​ണ് നേ​ർ​ക്കു നേ​രെ ഇ​ടി​ച്ച​ത്.

ക​രി​മാ​ൻ തോ​ട്ടി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ക​രി​മാ​ൻ തോ​ട്ടി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്നു ബ​സു​ക​ൾ.

ര​ണ്ടു ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​രി​ൽ ഏ​റെ​യും വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​രു​ന്നു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ അ​ട്ട​ച്ചാ​ക്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, കോ​ന്നി താ​ലൂ​ക്ക് ആ​ശ്യ പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ന്നി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം റൂ​ട്ടി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി.

Related posts

Leave a Comment