പോലീസ് FOR RENT..! പോലീസുകാരെ ദിവസ വാടകയ്ക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം; രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അഞ്ചുവരെ നിന്നാൽ കിട്ടുന്ന വാടകക്കൂലി ഞെട്ടിക്കുന്നത്


നി​​​ശാ​​​ന്ത് ഘോ​​​ഷ്

ക​​​ണ്ണൂ​​​ർ: പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ഇ​​​നി​​​മു​​​ത​​​ൽ വാ​​​ട​​​ക​​​യ്ക്ക് ല​​​ഭി​​​ക്കും. ക​​​ല്യാ​​​ണം, മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രെ ദി​​​വ​​​സ​​​വാ​​​ട​​​ക​​​യ്ക്ക് നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ആ​​​ർ​​​ക്കു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് 15-06-2022 നാ​​​ണ് 117/2022 ന​​​മ്പ​​​ർ പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് നി​​​ശ്ചി​​​ത തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​ച്ച് ഒ​​​റി​​​ജി​​​ന​​​ൽ ച​​​ലാ​​​ൻ ര​​​സീ​​​ത് ന​​​ൽ​​​കി​​​യാ​​​ൽ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ വി​​​ട്ടു​​​ന​​​ൽ​​​കും.

സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു രീ​​​തി അ​​​വ​​​ലം​​​ബി​​​ച്ച​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ ക​​​ല്യാ​​​ണ​​ങ്ങ​​ളും മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ക്കു​​​ന്നി​​​ട​​​ത്ത് യൂ​​​ണി​​​ഫോ​​​മി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി ചെ​​​യ്യേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​ത്.

എ​​​ആ​​​ർ ക്യാ​​മ്പി​​​ൽ​​​നി​​​ന്നു​​​ള്ള സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് ദി​​​വ​​​സ​​​വേ​​​ത​​​ന നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ള​ നി​​​ര​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​ര​​​ൻ പ​​​ണ​​​മ​​​ട‌​​​യ്ക്കേ​​​ണ്ട​​​ത്.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഒ​​​രു ക​​​ല്യാ​​​ണ​​​വീ​​​ട്ടി​​​ലേ​​​ക്കു നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രെ അ​​​യ​​​ച്ചി​​​രു​​​ന്നു.രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യു​​​ള്ള സേ​​​വ​​​ന​​​ത്തി​​​ന് ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന് 1,400 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച നി​​​ര​​​ക്ക്.

മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കാ​​​റു​​​ണ്ട്. സേ​​​നാം​​​ഗ​​​ത്തി​​​ന്‍റെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​മ്പ​​ള​​​ത്തേക്കാ​​​ൾ മൂ​​​ന്നി​​​ര​​​ട്ടി വ​​​രെ തു​​​ക ഈ​​​ടാ​​​ക്കി​​​യാ​​​ണ് സേ​​​വ​​​നം വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​റ്.

അ​​​തേ​​​സ​​​മ​​​യം, പോ​​​ലീ​​​സു​​​കാ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​ട്ടു​​​ന​​​ൽ​​​കു​​​ന്ന​​​ത് ആ​​​ത്മ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കലാ​​​​​​ണെ​​​ന്ന് സേ​​​ന​​​യ്ക്ക​​​ക​​​ത്തു​​​നി​​​ന്നു​​ത​​​ന്നെ അ​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ല​​​രും ത​​​ങ്ങ​​​ളു​​​ടെ പ്ര​​​മാ​​​ണി​​​ത്തം കാ​​​ണി​​​ക്കാ​​​ൻ ഈ ​​​രീ​​​തി അ​​​വ​​​ലം​​​ബി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യാ​​​ൽ പോ​​​ലീ​​​സ് വീ​​​ടു​​​ക​​​ളി​​​ൽ ചെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​യു​​​ന്ന ജോ​​​ലി ചെ​​​യ്യേ​​​ണ്ടി വ​​​രു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യും സേ​​​നാം​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

പോ​​​ലീ​​​സി​​​നെ വി​​​ടു​​​വേ​​​ല ചെ​​​യ്യി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Related posts

Leave a Comment