എടത്വ: അവശനിലയിലായ ചേരക്കോഴിയെ രക്ഷിച്ച വിദ്യാര്‍ഥികളെ ആദരിച്ച് സംസ്ഥാന വനം വകുപ്പ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജീവന് ജയന് പുന്നപ്ര, ജീസന്‍ ജോജി വള്ളാംപറമ്പില്, ജെലിന് ജയന്, ഷോണ്‍ ആന്റണി, ജസ്ലി ന് സേവ്യര്‍ എന്നിവരെയാണ് ആദരിച്ചത്. എല്ലാവരും എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഥികളാണ്.
മരിയാപുരം മേരിമാതാ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് പ്രശംസാപത്രവും സമ്മാനങ്ങളും നല്കി. ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ സുമി ജോസഫ്, ചെങ്ങന്നൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, ചെങ്ങന്നൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിഷാന്ത്, ആര്‍ആര്‍ടി ജില്ലാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സോജന് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
മരിയാപുരം പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, സണ്ഡേസ്കൂള് ഹെഡ്മിസ്ട്രസ് മിനി ചന്ദനപ്പറമ്പില്‍, തോമസ്കുട്ടി വെളുത്തേടത്തുപറമ്പില്‍, ജയന് പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം.
ഇവര്‍ പള്ളിയില്‍ പോയി തിരികെ വരുമ്പോള്‍ പോച്ചയാറിനു സമീപം മരിയാപുരത്തേക്കുള്ള തോട്ടില്‍ പോളിസ്റ്റര്‍ തുണി ചുണ്ടില്‍ കുരങ്ങി കുറേ ദിവസങ്ങളായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ അവശനിയിലായ ചേരക്കോഴിയെയാണ് ഇവര്‍ രക്ഷിച്ചത്.ചുണ്ടില്‍ കുരുങ്ങിയിരുന്ന തുണി ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മമായി മുറിച്ച് നീക്കിയാണ് അഞ്ചുപേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
