ബിജെപിക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് രാ​ഹു​ൽഗാ​ന്ധി​ക്ക് എ​ൽഡിഎ​ഫ് പി​ൻ​തു​ണ ന​ൽ​ക​ണമെന്ന്  ജി.​ദേ​വ​രാ​ജ​ൻ

പരവൂർ : ബിജെപിക്കെ​തി​രെ​യു​ള്ള ഇ​ട​തു​പ​ക്ഷ പോ​രാ​ട്ട​ത്തി​ന് ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ ങ്കി​ൽ വ​യ​നാ​ട്ടി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യെ പി​ൻ​വ​ലി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ൻ​തു​ണ ന​ൽ​കാ​ൻ ഇ​ട​തു​മു​ന്ന​ണി ത​യാ​റാ​ക​ണ​മെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യുഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച പ​ര​വൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ സിപിഐ യും ​സിപിഎമ്മും ​മ​ത്സ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ലാ​ണെ​ന്നും ദേ​വ​രാ​ജ​ൻ ചൂ​ണ്ട ിക്കാ​ട്ടി.

യുഡിഎ​ഫ് പ​ര​വൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൻ. ജ​യ​ച​ന്ദ്ര​ൻ, പ​ര​വൂ​ർ ര​മ​ണ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പ​ര​വൂ​ർ സ​ജീ​ബ്, സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, ബി.​സു​രേ​ഷ്, എ​ൻ. ര​ഘു, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജി.​ര​ഘു, ഗീ​ത, ഷൈ​നി​സു​കേ​ഷ്, ഗീ​ത ക​ല്ലും​കു​ന്ന്, മി​നി, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts