വേ​ദ​ന സ​ഹി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടെ കി​ട​ന്നു;​ കൊ​മ്പ് വ​ള​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യ ജ​യ​രാ​ജ​ന്‍റെ കൊ​മ്പു മു​റി​ച്ചു മാ​റ്റി; സന്തോഷിച്ച് ആ​ന​പ്രേ​മി​ക​ൾ

തി​രു​വ​ല്ല: കൊ​മ്പ് വ​ള​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​രാ​ജ​ന്‍ തി​രു​വ​ല്ല ജ​യ​രാ​ജ​ന്‍റെ വേ​ദ​ന​ക​ള്‍ ഒ​ടു​വി​ൽ അ​ധി​കൃ​ത​ര്‍​ക്കും മ​ന​സി​ലാ​യി. ആ​ന​യു​ടെ കൊ​ന്പു​ക​ൾ മു​റി​ച്ചു. ജ​യ​രാ​ജ​ന്‍റെ ദു​രി​താ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ്മി​തേ​ഷാ​ണ് കൊ​മ്പു​മു​റി​ച്ച​ത് . ആ​ദ്യം കൂ​ട്ടു​കൊ​മ്പ് മു​റി​ച്ചു. പി​ന്നെ ചെ​ത്തി​മി​നു​ക്കി. 29 വ​യ​സ​ള്ള കൊ​മ്പ​ന്‍ കൂ​ടു​ത​ല്‍ സു​ന്ദ​ര​നാ​യി​രി​ക്കു​ന്നു. അ​ച്ച​ട​ക്ക​ത്തോ​ടെ ജ​യ​രാ​ജ​ന്‍ ഇ​തി​ന് കി​ട​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്തു. കൊ​മ്പു​ക​ള്‍ കൈ​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി​ച്ച​ത്.

വ​ട്ട​ത്തി​ല്‍ മു​റി​ച്ചെ​ടു​ത്ത കൊ​മ്പി​ന്‍റെ ഭാ​ഗ​വും ചീ​ളു​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭ​ദ്ര​മാ​യി കെ​ട്ടി​പ്പൊ​തി​ഞ്ഞ് സീ​ല്‍​വച്ചു കൊ​ണ്ടു​പോ​യി. അ​തി​ന്‍റെ മ​ഹ​സ​ര്‍ എ​ഴു​തി ജി​ല്ലാ ട്ര​ഷ​റി​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. കൊ​മ്പു മു​റി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലും വ​നം വ​കു​പ്പ് ചി​ത്രീ​ക​രി​ച്ചു. മു​റി​ച്ചെ​ടു​ക്കു​ന്ന കൊ​മ്പു​ക​ള്‍​ക്ക് വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ വി​ല​വ​രും.

വൈ​കി​ച്ച​ത് അ​നാ​സ്ഥ
കൊ​മ്പ് മു​റി​ക്കാ​നാ​യി ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡും വ​നം​വ​കു​പ്പും വൈ​കി​ച്ച​തോ​ടെ​യാ​ണ് ആ​ന​യു​ടെ അ​വ​സ്ഥ ദു​രി​ത​പൂ​ര്‍​ണ​മാ​യ​ത്. ഭ​ക്ഷ​ണം പോ​ലും എ​ടു​ക്കാ​ൻ ആ​ന​യ്ക്ക് ബു​ദ്ധി​മു​ട്ടാ​യ​ത് രാഷ്ട്ര ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

തു​മ്പി​ക്കൈ​യോ​ടു ചേ​ര്‍​ന്ന് കൊ​മ്പ് വ​ള​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കൊ​മ്പു​ക​ള്‍ മൂ​ലം തു​മ്പി​ക്കൈ ഉ​യ​ര്‍​ത്താ​നാ​വി​ല്ലാ​യി​രു​ന്നു. നീ​ണ്ടു​വ​ള​ര്‍​ന്ന ജ​യ​രാ​ജ​ന്‍റെ കൊ​മ്പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി മു​റി​ച്ച​ത്. 2015ലും 19​ലും കൊ​മ്പ് മു​റി​ച്ച് ആ​കൃ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടാ​ന ച​ട്ട​പ്ര​കാ​രം ആ​ന​ക​ളു​ടെ കൊ​മ്പു​ക​ള്‍ നീ​ളം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് മു​റി​ക്ക​ണം. കൊ​മ്പു​ക​ള്‍ നീ​ളം കൂ​ടി​യാ​ല്‍ തു​മ്പി​ക്കൈ​യു​ടെ സ്വ​ത​ന്ത്ര​മാ​യ ച​ല​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്.

Related posts

Leave a Comment