യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ധി​കൃ​ത​രു​ടെ പി​ഴ​വെ​ന്ന് കു​ടും​ബം; പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല, കൊ​തി​നി​ക്ക​ൽ ഹൗ​സി​ൽ ബി​നോ മാ​ത്യു (48) ആ​ണ് മ​രി​ച്ച​ത്.

മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​ശു​പ​ത്രി​യി​ലെ ഏ​ഴാം നി​ല​യി​ലു​ള്ള സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ജ​ന​ലി​ൽ ബെ​ഡ്ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ത്ര​യും ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള രോ​ഗി​യെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment