എവിടെ പോയാലും സ്‌നേഹം മാത്രം! അമ്മയില്‍ നിന്ന് രാജി വച്ച് അമേരിക്കയിലെത്തിയ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന സമ്മാനം

താരസംഘടനയായ അമ്മ, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു. അതിനെത്തുടര്‍ന്നാണ് അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ രാജി വച്ചത്. നടിമാര്‍ ചെയ്തതിനെ അഭിനന്ദിച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ കേരളം മുഴുവന്‍.

നടി ഗീതു മോഹന്‍ദാസാണ് രാജിവച്ചവരില്‍ ഒരാള്‍. രാജിക്ക് ശേഷം ഗീതു ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോയി. അവിടെ വച്ച് തനിക്ക് ലഭിച്ച ഒരു സര്‍പ്രൈസിനെക്കുറിച്ചാണ് ഗീതു മോഹന്‍ദാസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അമ്മയുടെ നിലപാടുകള്‍ക്കെതിരെ തങ്ങളുടെ ശക്തമായ നിലപാടുകള്‍ അറിയിച്ച് പുറത്തു വന്ന ഗീതുവിനെ വരവേറ്റത് ‘അവള്‍ക്കൊപ്പം’ എന്ന് കുറിച്ചുകൊണ്ട് ഒരുക്കിയ ഭക്ഷണവും ഹോട്ടല്‍ മുറിയുമായിരുന്നു. ‘എവിടെ പോയാലും സ്നേഹം മാത്രം’ എന്ന കുറിപ്പോടെ ഗീതു അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. നടിമാരുടെ നടപടികള്‍ക്ക് ലഭിക്കുന്ന പിന്തുണയാണ് ഇത് സൂചിപ്പിക്കുന്നത്.

Related posts