ശ​രീ​ര​ഭാ​രം 64 കി​ലോ​യി​ല്‍ നി​ന്ന് 44 കി​ലോ​യി​ലേ​ക്ക്: ആ​ടു​ജീ​വി​ത​ത്തി​ലെ ഹ​ക്കീ​മാ​യി മാ​റി​യ​തി​ങ്ങ​നെ; കെ. ​ആ​ർ. ഗോ​കു​ൽ പ​റ​യു​ന്നു…

ആ​ടു​ജീ​വി​തം വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​മ്പോ​ൾ അ​തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മെ​ന്ന് പ​റ​ഞ്ഞ് ആ​രാ​ധ​ക​ർ അ​ഭി​ന​ന്ദി​ക്കു​മ്പോ​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ മ​റ്റ് ര​ണ്ടു​പേ​രും കൈ​യ​ടി നേ​ടു​ക​യാ​ണ്.

ഇ​ബ്രാ​ഹിം ഖാ​ദി​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ജി​മ്മി ജീ​ൻ ലൂ​യി​സും ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കെ. ​ആ​ർ. ഗോ​കു​ലു​മാ​ണ് അ​വ​ർ. ഇ​പ്പോ​ഴി​താ ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നി​ലു​ള്ള പ്ര​യ​ത്ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗോ​കു​ൽ.

“ഞാ​നു​മാ​യി സാ​മ്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഹ​ക്കിം. ഫി​സി​ക്ക​ല്‍ ട്രാ​ന്‍​സ്ഫ​ര്‍​മേ​ഷ​ന്‍ വ​ള​രെ ക​ഷ്ട​പ്പാ​ട് പി​ടി​ച്ച ഒ​രു പ​രി​പാ​ടി ആ​യി​രു​ന്നു. 64 കി​ലോ​യി​ല്‍ നി​ന്ന് 44 കി​ലോ​യി​ലേ​ക്ക് ശ​രീ​ര​ഭാ​രം എ​ത്തി​ച്ചു. ഹ​ക്കിം അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഒ​രു പ​ത്ത് ശ​ത​മാ​ന​മെ​ങ്കി​ലും ഞാ​ന്‍ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് എ​ങ്ങ​നെ​യാ​ണ് അ​വ​നെ അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​റ്റു​ക എ​ന്ന തോ​ന്ന​ല്‍ എ​ന്‍റെ മ​ന​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു”.

“നൈ​റ്റ് ഷൂ​ട്ടി​ല്‍ കു​ത്തു​ന്ന ത​ണു​പ്പും രാ​വി​ലെ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ കു​ത്തു​ന്ന ചൂ​ടു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ​ല്‍​ക്കാ​റ്റ് ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞാ​നും രാ​ജു​വേ​ട്ട​നും ജി​മ്മി സാ​റും മു​ഖം മ​റ​യ്ക്കാ​തെ​യാ​ണ് നി​ന്ന​ത്”​ ഗോ​കു​ല്‍ പ​റ​ഞ്ഞു.

ഒ​രു സ്വ​പ്‍​നം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തു​പോ​ലെ​യാ​ണ് താ​ന്‍ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തെ​ന്നും ഗോ​കു​ല്‍ പ​റ​യു​ന്നു. 2017 ലാ​ണ് ഹ​ക്കിം എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​യി ഗോ​കു​ലി​നെ ബ്ലെ​സി ക​ണ്ടെ​ത്തു​ന്ന​ത്. കൊ​ച്ചി​യി​ല്‍ വ​ച്ച് ന​ട​ത്തി​യ ഓ​ഡി​ഷ​നി​ലാ​ണ് ഈ ​ന​ട​ന്‍ ബ്ലെ​സി​യെ​ന്ന സം​വി​ധാ​യ​ക​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്. മ​രു​ഭൂ​മി​യി​ല്‍ പെ​ട്ട​തി​ന് ശേ​ഷ​മു​ള്ള ഹ​ക്കി​മി​നെ വി​ശ്വ​സ​നീ​യ​മാ​ക്കാ​നാ​യി 20 കി​ലോ ശ​രീ​ര​ഭാ​ര​മാ​ണ് ഗോ​കു​ല്‍ കു​റ​ച്ച​ത്.

Related posts

Leave a Comment