അഞ്ചോ പത്തോ അല്ല..!  രേ​ഖ​ക​ളി​ല്ലാ​തെ ബസിൽ കടത്തുകയായിരുന്ന  സ്വ​ർ​ണം പി​ടി​കൂ​ടി;പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒന്നരക്കോടിയോളം വരും

ആ​ല​ത്തൂ​ർ: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വു​മാ​ണു ദേ​ശീ​യ​പാ​ത ചി​ത​ലി ജം​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​തെ മും​ബൈ​യി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്തി​കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 5.596 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

വി​പ​ണി​യി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​യു​ള്ള​താ​ണു പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട സ്വ​ർ​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​രി​ക​യാ​യി​രു​ന്ന മും​ബൈ സ്വ​ദേ​ശി​യാ​യ പു​ക്ക്‌​രാ​ജ് മ​ഞ്ഞി​ലാ​ൽ​ട്ടി സ​ഞ്ചെ​ട്ടി എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു​മാ​ണു സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​യാ​ളെ ജി​എ​സ്ടി വ​കു​പ്പി​ന്‌​റെ ഇ​ന്‍റ​ലി​ജ​ന്‍റ്സ് സ്ക്വാ​ഡി​നു കൈ​മാ​റി.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഉ​ദ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. രാ​മ​ച​ന്ദ്ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ജീ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ്, വ​നി​താ സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ്മി​ത, ഡ്രൈ​വ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts